എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദത്തെ ചെറുത്ത് തോല്‍പിക്കും: മലാല
എഡിറ്റര്‍
Tuesday 27th November 2012 12:48am

ഇസ്‌ലാമാബാദ്: തീവ്രവാദത്തെ ചെറുത്തുതോല്പിക്കുമെന്ന് മലാല യൂസഫ്‌സായ്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പാകിസ്ഥാനി പത്രപ്രവര്‍ത്തകന്‍ ഹമീദ് മിറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മലാല ഇങ്ങനെ പറഞ്ഞത്.

Ads By Google

മലാലയും അവളുടെ അച്ഛനും എന്നെ ഫോണില്‍ വിളിച്ച് തീവ്രവാദത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുവെന്ന് മിര്‍ ട്വിറ്ററില്‍ കുറിച്ചു. മിര്‍ സഞ്ചരിക്കാനിരുന്ന കാറില്‍ സ്ഥാപിച്ച ബോംബ് പോലീസ് നിര്‍വീര്യമാക്കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മലാല എന്ന പതിനഞ്ചുകാരി ഇപ്പോള്‍.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തിന്റെ കണ്ണിലുണ്ണിയായ മലാലയെന്ന 15 കാരിക്ക് ഒക്ടോബര്‍ പത്തിനാണ് താലിബാന്‍ തീവ്രവാദികളുടെ വെടിയേല്‍ക്കുന്നത്.

സ്‌കൂള്‍ വിട്ട് വരും വഴിയാണ് മലാലയെയും രണ്ട് കൂട്ടുകാരികളെയും സ്‌കൂള്‍വാനില്‍ നിന്ന് വിളിച്ചിറക്കി ഭീകരര്‍ വെടിവച്ചത്. കഴുത്തിന് വെടിയേറ്റ മലാലയെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്‌സക്കായി ലണ്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement