Administrator
Administrator
ആറ് ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍
Administrator
Friday 17th February 2012 11:12am

ആറ് ചിത്രങ്ങള്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക്. കലവൂര്‍ രവികുമാറിന്റെ ‘ഫാദേഴ്‌സ് ഡേ’, വിനു മോഹന്റെ ‘ഈ തിരക്കിനിടയില്‍’ , സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ‘ഊമക്കുയില്‍ പാടുമ്പോള്‍ ‘ എന്നിവയാണ് മലയാളം റിലീസ്.

ജോര്‍ജ് ക്ലൂണിയുടെ ഗോസ്റ്റ് റൈഡര്‍ രണ്ടാം ഭാഗവും ഗൗതം മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ഏക് ദിവാനാ തായും കോളിവുഡ് ചിത്രം മുപ്പോഴുതും ഉന്‍ കര്‍പ്പനൈകളും തിയ്യേറ്ററുകളിലെത്തി.

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫാദേഴ്‌സ് ഡേ’ ഐ.ടി.എന്‍. എന്റര്‍ടെയ്ന്‍മെന്റാണ് തിയ്യേറ്ററുകളിലെത്തിക്കുന്നത്.   ഭരത് ക്രിയേഷന്‍സിന്റെ ബാനറില്‍ കെ. ഭരത് സാമുവല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനീത്, ലാല്‍, ഷഹീന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍, ഇടവേള ബാബു, സുരേഷ്‌കൃഷ്ണ, വിജയ്‌മേനോന്‍, വെട്ടുകിളി പ്രകാശ്, ഇന്ദുതമ്പി, രേവതി, കെ.പി.എ.സി. ലളിത, അഞ്ജന, ചിത്ര ഷേണായി, റീന ബഷീര്‍, ലക്ഷ്മിപ്രിയ, മായാവിശ്വനാഥ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം: എസ്. ജി. രാമന്‍. ഗാനരചന: ഒ.എന്‍.വി. കുറുപ്പ്, ബി. ശ്രീരേഖ. സംഗീതം: എം. ജി. ശ്രീകുമാര്‍, സജീവ് മംഗലത്ത്. വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.

നവാഗതനായ അനില്‍ കാരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് ‘ഈ തിരക്കിനിടയില്‍.  സ്വരപൂജ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു തോമസ് ആലുക്കല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്തപദ്മനാഭന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനു മോഹനാണ്. നിലവിലുള്ള ഇമേജിനെ മറികടന്ന് ഉടനീളം കോമഡി കഥാപാത്രത്തെയാണ് വിനു മോഹന്‍ അവതരിപ്പിക്കുന്നത്. മുക്തയാണ് നായിക.സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ഷാജു, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിദ്യ, അഞ്ജന, ജ്യോതി, കെപിഎസി ലളിത, ഗീതാ വിജയന്‍, ശ്രീലത നന്പൂതിരി എന്നിവരാണ് ഈ തിരക്കിനിടയില്‍ വന്നുപെടുന്ന മറ്റു താരങ്ങള്‍.

ഇന്നത്തെ കാലഘട്ടത്തില്‍ പണമുണ്ടാക്കാനുള്ള ആര്‍ത്തിയില്‍ ചെന്നുപെടുന്ന യുവതലമുറയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സരസമായി, ഹൃദയസ്പര്‍ശിയായി അനില്‍ കാരക്കുളം ദൃശ്യവല്‍കരിക്കുന്നത്. തിരക്കഥ, സംഭാഷണം പി.ആര്‍. അജിത്കുമാര്‍. ഛായാഗ്രഹണം  അന്‍പ്മണി,  അജിത്കുമാറിന്റെ വരികള്‍ക്ക് ഈണം പകരുന്നത് രവീന്ദ്രന്‍ പൈങ്ങോട്ട് ആണ്. മേക്കപ്  ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം  സൂര്യ ശ്രീകുമാര്‍. സ്റ്റില്‍സ്  ജയപ്രകാശ് അനലൂര്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍  രാജേഷ് തലച്ചിറ, അസോഷ്യേറ്റ് ഡയറക്ടര്‍ വി.ആര്‍. ഭാസി, സംവിധാന സഹായികള്‍  പ്രവീണ്‍, ചന്ദ്രന്‍, സംവിധാന സഹായികള്‍  പ്രതീഷ്, രഘുനാഥ് ഇടച്ചേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ബിനോജ് ചെങ്കുളം. സ്റ്റില്‍സ്  ജയപ്രകാശ് അനല്ലൂര്‍, വാര്‍ത്താപ്രചരണം  എ.എസ്. ദിനേശ്.മ

മറ്റുള്ളവരെ മുഴുവന്‍ പറ്റിച്ച് ഒടുവില്‍ നാടുവിട്ടുപോയ അനന്തു വര്‍ഷങ്ങള്‍ക്കും നാട്ടിലേക്ക് എത്തിയപ്പോള്‍ പണ്ട് താന്‍ ചെയ്തു കൂട്ടിയ പ്രശ്‌നങ്ങള്‍ മൂലം മറ്റുള്ളവര്‍ അനുഭവിച്ച ദുരിതങ്ങളുടെ തീവ്രത തിരിച്ചറിയുമ്പോള്‍ അനന്തു എന്ന ചെറുപ്പക്കാരന്‍ ഒരു തീരുമാനമെടുക്കുന്നു. ആ തീരുമാനമാണ് ‘ഈ തിരക്കിനിടയില്‍ എന്ന സിനിമയുടെ മുഖ്യപ്രമേയം.

ബാലകഥാപാത്രമായി മലയാളി മനസില്‍ ഇടംതേടിയ മാളവിക നായികയാവുനന ചിത്രമാണ് ഊമക്കുയില്‍ പാടുമ്പോള്‍. സെഞ്ച്വറി വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ സിദ്ദിഖ് തന്നെ. കാനേഷ് പൂനൂരിന്റെ ഗാനങ്ങള്‍ക്ക് എം.ആര്‍. റിസണ്‍ സംഗീതം പകരുന്നു. നൗഷാദ് ഷെരിഫാണ് ഛായാഗ്രഹണം. വിധുപ്രതാപ്, ഗായത്രി എന്നിവരാണ് ഗായകര്‍. നിസാര്‍ അഹമ്മദ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും ദേവസ്സിക്കുട്ടി വാര്‍ത്താ വിതരണവും നിര്‍വഹിക്കുന്നു.

തമിഴ്ചിത്രം വിണ്ണൈ താണ്ടിവരവായയുടെ റീമേക്കാണ് ഏക് ദിവാനാ താ. പ്രതീക് ബബ്ബറും എമി ജാക്‌സണുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.

മാര്‍വര്‍ കോമിക്‌സുകളിലെ ആകര്‍ഷക സാന്നിധ്യമായ ജോണി ബ്ലേസിന്റെ കഥ പറഞ്ഞ 2007ലെ ഗോസ്റ്റ് റൈഡര്‍ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഗോസ്റ്റ് റൈഡര്‍ സ്പിരിറ്റ് ഓഫ് വെന്‍ഗെന്‍സ്. മാര്‍ക്ക് നെവല്‍ഡിനും ബ്രയാല്‍ ടെയ്‌ലറും ചേര്‍ന്നാണ് പുതിയ ചിത്രമൊരുക്കുന്നത്. പൈശാചിക ശക്തികളില്‍ നിന്നും ഒരു ബാലനെ മോചിപ്പിച്ചെടുക്കുകയാണ് ഗോസ്റ്റ് റൈഡറിലകപ്പെട്ട ബ്ലേസിന്റെ പുതിയ ദൗത്യം.

Advertisement