എഡിറ്റര്‍
എഡിറ്റര്‍
അരിവില നിയന്ത്രണം: വേണ്ടിവന്നാല്‍ അരിക്കട തുടങ്ങുമെന്ന് അനൂപ് ജേക്കബ്ബ്
എഡിറ്റര്‍
Monday 25th June 2012 10:00am

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സപ്ലൈക്കോ വഴി 16 രൂപയ്ക്ക് വിതരണം ചെയ്യുന്ന അരിയുടെ തോത് വര്‍ദ്ധിപ്പിക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിലക്കയറ്റം ഉണ്ടെന്നും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കൂടിയായ സി. ദിവാകരന്‍ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

വിലക്കയറ്റം മൂലം സാധാരണക്കാരന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്ന് സി. ദിവാകരന്‍ പറഞ്ഞു. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തമിഴ്‌നാട്ടില്‍ കനത്ത ചൂടു കാരണം പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement