Categories

ചാനല്‍ പരിപാടികള്‍ക്ക് നിയന്ത്രണം; കേന്ദ്രത്തോട് വിശദീകരണം തേടി

news-channels2

ന്യൂദല്‍ഹി: ചാനല്‍ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തോടും നിയമമന്ത്രാലയത്തോടുമാണ് വിശദീകരണം തേടിയത്.

സ്ത്രീകളെ അവഹേളിക്കുന്ന കണ്ണീര്‍പരമ്പരകളും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന അപസര്‍പ്പക കഥകളും സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഇവ നിയന്ത്രിക്കാന്‍ നിലവില്‍ യാതൊരു സംവിധാനവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.

ചാനല്‍ പരിപാടികള്‍ ദേശരക്ഷയ്ക്കും സാമൂഹ്യസുരക്ഷയ്ക്കും എതിരാണെന്ന പരാതി ബോധ്യപ്പെട്ടാല്‍ ചാനലുകള്‍ക്ക് സംപ്രേഷണാനുമതിപോലും നഷ്ടമായേക്കും.

ജൂണ്‍ ഒന്നുമുതല്‍ ബി.സി.സി.സി നടപ്പാക്കിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച അറിയിപ്പ് എല്ലാ ചാനലുകള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തെ ഇരുന്നൂറ്റമ്പതോളം ടെലിവിഷന്‍ ചാനലുകളുടെ നടത്തിപ്പുകാര്‍ അംഗങ്ങളായ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്‌ഐ)യാണ് ബിസിസിസി എന്ന സ്വയംഭരണസംവിധാനത്തിന് രൂപംനല്‍കിയത്.

വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ സംഘമായ ഹിന്ദു ജാഗ്രിതി സമിതിയാണ് ഹരജി നല്‍കിയിരിക്കുന്നത്.

Tagged with: