ചെന്നൈ: കഴിഞ്ഞ വര്‍ഷം താനെ ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ വെച്ചുകൊടുക്കുന്നു. തമിഴ്‌നാട് തീരത്തെ ഗൂഡല്ലൂര്‍ വില്ലുപുരും ജില്ലകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ വീട് നിര്‍മിച്ചുകൊടുക്കുന്നത്.

Ads By Google

ആദ്യഘട്ടത്തില്‍ ഒരു ലക്ഷം വീടുകളാണ് നിര്‍മിക്കുക. 90,000 വീടുകള്‍ ഗൂഡല്ലൂരിലും 10,000 വീടുകള്‍ വില്ലുപുരത്തുമാണ് നിര്‍മിച്ചുനല്‍കുക. 200 സ്‌ക്വയര്‍ ഫീറ്റില്‍ കോണ്‍ക്രീറ്റ് വീടുകളാകും നിര്‍മിച്ചു നല്‍കുക.

പദ്ധതിക്കായി 1000 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ഒരു ലക്ഷം രൂപയാണ് ഓരോ വീടിനും വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌നാട് തീരത്ത് വീശിയ താനെ ചുഴലിക്കാറ്റില്‍ നിരവധി പേര്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.