എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കും: എസ്.ആര്‍.പി
എഡിറ്റര്‍
Tuesday 22nd May 2012 12:43pm

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച കത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപ്പിള്ള. ഇത്തരത്തിലുള്ള കത്തുകള്‍ കേന്ദ്രനേതൃത്വത്തിന് ലഭിക്കാറുണ്ട്. എല്ലാ കത്തുകളേയും ഗൗരവത്തോടെയാണ് കാണാറ്. വേണ്ട സമയത്ത് കത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യും

തന്റെ ആവശ്യങ്ങളില്‍ നേതൃത്വം നിലപാടെടുക്കുന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നും സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും വി.എസ് കത്തില്‍ പറഞ്ഞതായി അറിയുന്നുണ്ട്.

അതേസമയം വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് അവിടെ ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു

Advertisement