Administrator
Administrator
ദളിതുകളുടെ ജാതിപ്പേര് വിളിക്കുന്നത് കുറ്റകരം: സുപ്രീം കോടതി
Administrator
Tuesday 19th April 2011 8:36pm

To call Dalit by caste is an offence: SCന്യൂദല്‍ഹി: ദളിതുകളെ ജാതിപ്പേര് കൂട്ടി വിളിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീം കോടതി. ഷെഡ്യൂള്‍ഡ് കാസ്റ്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ആക്ട്(അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം ഇത് കുറ്റമായി കണക്കാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ മാര്‍ഖണ്ഡേയ ഖഡ്ജു, ഗ്യാന്‍സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ദളിത് വിവേചനത്തെയും കോടതി വിമര്‍ശിച്ചു. താഴ്ന്ന ജാതിക്കാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കും രണ്ട് ഹോട്ടലുകള്‍ എന്ന രീതിയെ കോടതി ചോദ്യം ചെയ്തു. ഈ സമ്പ്രദായത്തിനെതിരെ നടപടിയെടുക്കാത്ത പക്ഷം തമിഴ്‌നാട് സര്‍ക്കാറും ഈ ആക്ട് പ്രകാരം പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയമാകേണ്ടിവുമെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക ഹോട്ടലുകള്‍ നടത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ ‘പല്ലന്‍’ ജാതിക്കാരായ പനീര്‍ശെല്‍വം,മഹാമണി എന്നിവന്‍ നല്‍കിയ പരാതിയില്‍ ‘സേര്‍വൈ’ ജാതിക്കാരായ അറുമുഖന്‍, അജിത്കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പല്ലന്‍ എന്നത് ജാതിപ്പേരാണെങ്കിലും ഒരു സമുദായത്തെ അവഹേളിക്കുന്നതിന് ഇത് ഉപയോഗിക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. ‘ചമര്‍'(ചെരുപ്പ്കുത്തി) എന്നത് ഒരു ജാതിപ്പേരാണെങ്കിലും ഒരാളെ അവഹേളിക്കാന്‍ ആ പേര് ഉപയോഗിക്കാറുണ്ട്. ഇത് പട്ടികജാതി പട്ടിക വകുപ്പ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.

പല്ലന്‍, പല്ലപ്പായന്‍, പറയന്‍, പരപറയന്‍ തുടങ്ങിയ ജാതിപ്പേര് വിളിക്കുന്നത് ഇതുപ്രകാരം കുറ്റകരമാണ്. ഇത്തരം അവഹേളനങ്ങള്‍ ആധുനിക യുഗത്തില്‍ ഒരിക്കും അംഗീകരിച്ചുകൂടാത്തതാണ്. നീഗ്രോ എന്ന പദം ഇപ്പോള്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതു പോലെ തന്നെയാണ് ഇക്കാര്യമെന്നും വിധിപ്രഖ്യാപനത്തില്‍ കോടതി വ്യക്തമാക്കി.

അതേസമയം തന്നെ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ‘രണ്ട് ഹോട്ടല്‍’ സമ്പ്രദായവും എതിര്‍ക്കപ്പെടേണ്ടതാണ്. ധാരളം ടീഷോപ്പുകളിലും റസ്റ്റോറണ്ടുകളിലും ഈ സ്ഥിതിയുണ്ട്. ഇത്തരം നടപടികള്‍ക്ക് നേരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

Advertisement