തിരുവനന്തപുരം: കെ എന്‍ ബാല ഗോപാലും ഡോ, ടി എന്‍ സീമയും എല്‍ ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ഥികള്‍. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായ സീമ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഡി വൈ എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടാണ് ബാലഗോപാല്‍. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് ഈ താരുമാനമുണ്ടായത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം അദ്ധ്യാപികയായിരുന്ന സീമ കോട്ടയം സമ്മേളനത്തോടെയാണ് സജിവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. പി കെ ശ്രീമതിയുടെ പിന്തുടര്‍ച്ചക്കാരിയായാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ അമരത്തേക്ക് എത്തുന്നത്. കെ എല്‍ ബാലഗോപാല്‍ എസ് എഫ് ഐ ഡി വൈ എഫ് പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയത്. മികച്ച പ്രഭാഷകന്‍ കൂടിയാണ് അദ്ദേഹം.