Categories

ബജറ്റ് ചര്‍ച്ചയില്‍ പ്രതാപന്‍ ഉണ്ടാവില്ല

tn-prathapanതിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍ പങ്കെടുക്കില്ല. ബജറ്റ് ചര്‍ച്ചയില്‍ പ്രതാപന് അനുവദിച്ച സമയം മറ്റ് മൂന്ന് എം.എല്‍.മാര്‍ക്ക് വീതിച്ച് നല്‍കിയിരിക്കയാണ്. എന്നാല്‍ ബജറ്റുമായി ബന്ധപ്പെട്ട് തന്റെ പരാതികള്‍ അവസാനിച്ചുവെന്നും തന്റെ മണ്ഡലത്തില്‍ വരുന്ന പൗള്‍ട്രി ഫാമുമായി ബന്ധപ്പെട്ട് നടക്കുന്ന സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി.

തീരദേശ മേഖലക്ക് വേണ്ടി മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും സമര്‍പ്പിച്ച പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പരാതികള്‍ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബജറ്റ് ചര്‍ച്ചയില്‍ പിന്നീട് പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതാപന്‍ കൃത്യമായി പ്രതികരിച്ചില്ല.

സംസ്ഥാന ബജറ്റ് പ്രാദേശിക അസന്തുലിതമാണെന്നും പ്രത്യേക ജില്ലകള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചില ജില്ലകളെ അവഗണിക്കുകയും ചെയ്തുവെന്നും പ്രതാപനുള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു.

നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ഉടന്‍ തന്നെ പ്രതാപന്‍ മാണിയെ കണ്ട് തന്റെ പരാതി അറിയിച്ചിരുന്നു. ശേഷം കെ.പി.സി.സി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും കണ്ട് പരാതിപ്പെട്ട പ്രതാപന്‍ മാധ്യമങ്ങളോടും ഇക്കാര്യം തുറന്ന് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ താന്‍ ബജറ്റ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതാപന്‍ അറിയിച്ചിരുന്നെങ്കിലും നേതത്വത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടായില്ലെന്നാണ് വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള