എഡിറ്റര്‍
എഡിറ്റര്‍
നവജാത ശിശുവിനെ അമ്മ ട്രെയിനില്‍ നിന്നും എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചു
എഡിറ്റര്‍
Thursday 9th August 2012 1:09pm

ചെന്നൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും അമ്മ കുഞ്ഞിനെ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു. സഹയാത്രികരുടെ തക്കസമയത്തെ ഇടപെടല്‍ മൂലമാണ് കുഞ്ഞിനെ  രക്ഷിക്കാനായത്. ചെന്നൈ സ്വദേശി ചിത്രയാണ് കുഞ്ഞിനെ ട്രെയിനില്‍ നിന്നും എറിയാന്‍ ശ്രമിച്ചത്.

Ads By Google

ജനിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് അമ്മ കുഞ്ഞിനെ പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് പുറത്തേക്കെറിയാന്‍ ശ്രമിച്ചത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ ചിത്ര ചൊവ്വാഴ്ച്ച രാത്രിയാണ് വില്ലുപുരത്തെ  വീട്ടില്‍ വെച്ച്  പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാതാപിതാക്കളെ ഭയന്നാണ് കുഞ്ഞുമായി വീടുവിട്ടിറങ്ങിയതെന്നുപറഞ്ഞ ചിത്ര, കുഞ്ഞിനെ തന്നെക്കാള്‍ നന്നായി നോക്കാന്‍ കഴിയുന്ന മറ്റെവിടെയെങ്കിലും മാറ്റാന്‍ വേണ്ടിയാണ് വീടുവിട്ടിറങ്ങിയതെന്നും റഞ്ഞു.

എന്നാല്‍ ചെന്നൈയില്‍ എത്തിയ ചിത്ര അവിടെ നിന്നു ട്രെയിനില്‍ കയറി കുഞ്ഞിനെ പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് പുറത്തെറിയാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ചെന്നൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ ലക്ഷ്മി രഘുറാം കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് ലക്ഷ്മി പോലീസില്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Advertisement