കൊച്ചി: തമിഴ്‌നാട് മുന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.എന്‍.നെഹ്റുവിന്റെ സഹോദരന്‍ രാമജയന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്
അറസ്റ്റിലായി. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയതായിരുന്നു രാമജയന്‍.

അനധികൃതമായി ഭൂമി കൈയ്യേറിയ കേസില്‍ രാമജയന്റെ പേരില്‍ തിരുച്ചിറപ്പള്ളി പോലീസ് കേസ്സടുത്തിരുന്നു. തുടര്‍ന്ന് രാമജയന്റെ പേരില്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ലുക്ക്ഔട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.