എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌ലാം കാര്യങ്ങളിലിടപെടാന്‍ കോടതിയ്ക്കും കേന്ദ്രഗവണ്‍മെന്റിനും എന്താണവകാശം?; മുത്വലാഖിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി
എഡിറ്റര്‍
Wednesday 23rd August 2017 10:04pm

കൊല്‍ക്കത്ത : മുത്വലാഖിനെതിരെയുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ വെസ്റ്റ് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയും ജമായത്ത് ഉലേമ ഐ-ഹിന്ദ് നേതാവുമായ സിദ്ധിഖുള്ള ചൗധരി. ‘ഇസ്‌ലാമിനകത്തുള്ള കാര്യങ്ങളിലിടപെടാന്‍ കോടതിയ്ക്കും കേന്ദ്രഗവണ്‍മെന്റിനും എന്താണവകാശം. സുപ്രീംകോടതിയുടെ പെട്ടന്നുള്ള ഈ വിധി ഭരണഘടന വിരുദ്ധമാണ്’. ചൗധരി പറഞ്ഞു.

ഇസ്‌ലാമിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കും. തിങ്കളാഴ്ച്ച ദല്‍ഹിയില്‍ ചേരുന്ന കമ്മിറ്റിയില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കും. വിധി പറഞ്ഞ ജഡ്ജിയ്ക്ക് ഇസ്‌ലാമിനേയൊ അതിന്റെ ആചാരങ്ങളെ കുറിച്ചൊ അറിവില്ലായിരുന്നു. ഖുറാനില്‍ ത്വലാഖിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്ന പറയുന്നത് തെറ്റാണ്, ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ജഡ്ജ് വിധി പറയുന്നതിന് മുന്നെ ഇസ്ലാംമതക്കാരമായ ആരോടെങ്കിലുമൊന്ന് സംസാരിക്കണമായിരുന്നുവെന്നും കൊല്‍ക്കത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ചൗധരി പറഞ്ഞു.


Also Read:  ‘എന്റെ പൊന്നണ്ണോ ഞങ്ങളൊന്ന് സമാധാനത്തോടെ ജീവിച്ചോട്ടെ’; അര്‍ത്തുങ്കല്‍ പള്ളിയ്‌ക്കെതിരെ വ്യാജ പ്രചരണവുമായെത്തിയ മോഹന്‍ദാസിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല


ത്വലാഖ് ഉപയോഗിക്കുന്നതില്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയ്ക്കും തെറ്റ് പറ്റിയിട്ടുണ്ട്. ഇസ്ലാം നിയമത്തിനനുസരിച്ച് ജീവിക്കാന്‍ അവരെ പഠിപ്പിക്കണം. വിധിയ്ക്ക് അനുകൂലമായ് പറഞ്ഞ തസ്ലീമ നസ്രീനിനെ പോലുള്ളവര്‍ ആദ്യം ഇസ്‌ലാം മതമെന്താണെന്നും ആചാരങ്ങളെന്താണെന്നും പഠിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടി വലിയ എന്തോ നേടിയത് ആഘോഷിക്കുന്നതായി കണ്ടു അത് ശരിയല്ല ചൗധരി പറഞ്ഞു.

ഭരണാഘടന ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനം ചൂണ്ടികാണിച്ചു ചൊവ്വാഴ്ച്ചയാണ് സുപ്രീം കോടതി വിധി വന്നത്. ബംഗാള്‍ എംഎല്‍എ ആയ സിദ്ധിഖുള്ള ചൗധരി പ്രതികൂലമായി പ്രതികരിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മൗനം പാലിച്ചു.

Advertisement