തിരുവനന്തപുരം: അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുമാറടി കാക്കൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ നടക്കും.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെയോടെ എറണാകുളം ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിന് വയ്ക്കാനായി കെണ്ട് പോകും.

രാവിലെ പത്ത്   മണിമുതല്‍ ഒരുമണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഒരു മണിക്ക് ശേഷം മൃതദേഹം ജന്മനാടായ പിറവത്തേക്ക് വിലാപയാത്രയായി കൊണ്ട് പോകും. മൂന്ന് മണിയോടെ പിറവം സെന്റ് ജോസഫ് സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ വാണിയപാടത്തെ കുടുംബ വീട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെയായിരിക്കും സംസ്‌കരിക്കുക.

Subscribe Us:

മരണത്തെതുടര്‍ന്ന് സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്ദ്യോഗിക ദു:ഖാചരണം ആചരിക്കും. തിങ്കളാഴ്ച എറണാകുളം ജില്ലയിലും ചൊവ്വാഴ്ച സംസ്ഥാനത്തൊട്ടാകെയും പൊതു അവധിയായിരിക്കുമെന്നും മന്ത്രിയുടെ നിര്യാണത്തെതുടര്‍ന്ന് വിളിച്ച ചേര്‍ത്ത അടിയന്തിര മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.