എഡിറ്റര്‍
എഡിറ്റര്‍
എന്തിനാ അഭിമുഖം? ശശീന്ദ്രനാക്കാനാണോ? പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ലെന്ന് ടി.കെ ഹംസ; അനുഭവം തുറന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക
എഡിറ്റര്‍
Wednesday 29th March 2017 2:40pm

മലപ്പുറം: വിവാദ ടെലഫോണ്‍ സംഭാഷത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിന് പിന്നാലെ വനിതാമാധ്യമപ്രവര്‍ത്തകയായ തനിക്ക് സി.പി.ഐ.എമ്മിലെ ഒരു മുതിര്‍ന്ന നേതാവ് അഭിമുഖം നിഷേധിച്ചു എന്ന വെളിപ്പെടുത്തലുമായി ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥ്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് ടികെ ഹംസയെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ലെന്നും ആണ്‍കുട്ടിയാണെങ്കില്‍ വന്നോളൂ എന്നും അറിയിച്ചതായി സുവി വിശ്വനാഥന്‍ പറയുന്നു.

അഭിമുഖത്തിനായി വിളിച്ചപ്പോള്‍ അഭിമുഖം തന്നിട്ടെന്തിനാ എ.കെ. ശശീന്ദ്രനാക്കാനാണോയെന്നായിരുന്നു മറുചോദ്യം. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു.

താങ്കള്‍ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവല്ലെ എന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായത് കൊണ്ടാണ് മുന്‍കരുതലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്യാമറാമാനും കൂടെയുണ്ടാകും എന്ന് പറഞ്ഞെങ്കിലും ആണ്‍കുട്ടികളെ ആരെയെങ്കിലും വിടൂ അപ്പോള്‍ അഭിമുഖം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്.


Dont  Miss ദിലീപിന്റെ ഒരു ചിത്രവും തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വാശിയായിരുന്നു അവര്‍ക്ക് : കാണികള്‍ കുറഞ്ഞിട്ടും അങ്കമാലി തന്നെ തുടരണമെന്ന് വിജയ് ബാബു വാശിപിടിച്ചു; ആരോപണവുമായി ഗിരിജ തിയേറ്റര്‍ ഉടമ 


സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സി.പി.ഐ.എമ്മിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം സമീപനം. ആറേഴ് വര്‍ഷമായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയിട്ട്. മന:സാക്ഷിക്ക് നിരക്കാത്ത തൊന്നും വാര്‍ത്തയായി നല്‍കിയിട്ടില്ല.

എത്തിക്‌സ് മറന്ന് ജോലി ചെയ്തിട്ടുമില്ല. ഞാന്‍ മാത്രമല്ല, ഈ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണെന്നാണ് വിശ്വാസം. സ്ത്രീ ആയി എന്നത് മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ പരിമിതിയാണെന്ന് തോന്നിയിട്ടില്ല. അത്രത്തോളം ഹ്യദയത്തോട് ചേര്‍ത്തു പിടിച്ചാണ്,  ഈ ജോലി ചെയ്യുന്നത്.

മംഗളം നല്‍കിയ വാര്‍ത്തയോടെ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികള്‍ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളന്‍ വര്‍ത്തമാനങ്ങള്‍ എങ്ങനെ സഹിക്കുമെന്നും സുവി വിശ്വനാഥന്‍ ചോദിക്കുന്നു.

Advertisement