എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് അനുകൂലമായ മുസ്‌ലിം ധ്രുവീകരണമുണ്ടാകും; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ധാര്‍മ്മികതയല്ലെന്നും ടി.കെ ഹംസ
എഡിറ്റര്‍
Friday 17th March 2017 9:12pm


മലപ്പുറം: മുസ് ലിം ലീഗിനും പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ടി.കെ.ഹംസ. ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് അനുകൂലമായി മുസ്‌ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടാകുമെന്നും ടി.കെ ഹംസ പറഞ്ഞു.

വെറും രണ്ട് എംപിമാര്‍ മാത്രമുളള മുസ്‌ലിം ലീഗിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളുമില്ലെന്നും അദ്ദേഹം പറഞ്ഞു.പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയ ധാര്‍മ്മിക ഇല്ലാത്ത തീരുമാനമാണെന്നും സംസ്ഥാന സമിതി അംഗമായ ഹംസ പറഞ്ഞു.

എംഎല്‍എ കാലാവധി അവസാനിക്കാന്‍ നാലുവര്‍ഷത്തോളം കാലാവധി ഉളളപ്പോഴാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങുന്നത്. എംഎല്‍എയായ ഉടന്‍ വേങ്ങരയെ തഴയുന്നത് ശരിയായ നടപടി അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം സമുദായം സി.പി.ഐ.എമ്മിനൊപ്പമാണ്. 2004ല്‍ സംഭവിച്ചത് പോലെയുളള മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകും. എന്നാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമോ ഇല്ലയോ എന്നുളള കാര്യം സി.പി.ഐ.എം തീരുമാനിക്കുമെന്നും ഹംസ വ്യക്തമാക്കി.

Advertisement