Categories

കൈ വെ­ട്ടിയ­വ­രോ­ട് ക്ഷ­മി­ക്കുന്നു: ടി ജെ ജോസ­ഫ്

prof tj joseph new man college

pro.t j joseph

കൊച്ചി: തന്റെ കൈവെട്ടിയവരോട് ക്ഷമിച്ചിരിക്കു­ന്നു­വെന്ന് അക്രമത്തിനിര­യാ­യി ആ­ശു­പ­ത്രി­യില്‍ ക­ഴി­യുന്ന തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകന്‍ പ്രൊഫ.ടി ജെ ജോസഫ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മനോരമ ന്യൂസി­നോ­ടാ­ണ് അ­ദ്ദേ­ഹം ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യത്.

ചോ­ദ്യ പേ­പ്പ­റില്‍ യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം ചേര്‍ക്കുക മാത്രമാ­ണു താന്‍ ചെ­യ്­ത­തെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു. അതില്‍ മത വിദ്വേഷം ഉണ്ടെന്ന പ്രചാരണം തെറ്റി­ദ്ധാ­ര­ണ കൊ­ണ്ടു­ണ്ടാ­യ­താണ്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ തുടക്കത്തില്‍ ആരും ശ്ര­മം ന­ട­ത്തി­യില്ല. ജയിലിലായതിനാല്‍ ത­നിക്കും അതിനു കഴിഞ്ഞില്ല. അതാണു കൈവെട്ടല്‍ സംഭവത്തിലേക്ക് വഴിതെളിച്ചത്. ഇപ്പോള്‍ സഭയും സര്‍ക്കാരും അധ്യാപക സംഘടനകളും
സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടു­ണ്ടെ­ന്ന് അ­റി­യാന്‍ ക­ഴിഞ്ഞു. അതില്‍ സന്തോഷമുണ്ട്.

താന്‍ ഒരു മതത്തേയും മോശമാക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ മതങ്ങളേയും ഒരു പോലെ സ്‌നേഹിക്കുന്നയാളാണ് താന്‍. ഇത്തരം അനുഭവം ഇനി ആരും വ­രുത്ത­രു­തെന്ന അപേക്ഷയേയു­ള്ളൂവെന്നും അ­ദ്ദേഹം പറഞ്ഞു.

One Response to “കൈ വെ­ട്ടിയ­വ­രോ­ട് ക്ഷ­മി­ക്കുന്നു: ടി ജെ ജോസ­ഫ്”

  1. geetha

    Manushyane snehikan padikunnathinu munpe mathathine snehikan padikunnavare kurichu enthu parayan. Plsss mathathine maati nirthu… manushyane snehikan pattunnillengil verukatheyum, doshangal cheyyatheyum jeeviku…
    Ellavareyum swantham bandukalyi kanan kazhiyatte … Swantham mathavineyum, penganmareyum polum vidaku arthathil kanunna allengil chindikunna kure cherupakar nammude idayil undu ennathinu thelivanithu.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.