കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒമ്പത് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇവരുടെ ജാമ്യം നിഷേധിച്ച എറളാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഒന്നാംപ്രതി ജാഫര്‍, നാലാംപ്രതി യൂസഫ്, ആറാംപ്രതി സജീര്‍, ഏഴാംപ്രതി കമറുദ്ദീന്‍, എട്ടാംപ്രതി അബ്ദുള്‍ സലാം, 11 മുതല്‍ 13 വരെ പ്രതികളായ മൊയ്തീന്‍ കുട്ടി, ഷിയാസ്, മുഹമ്മദലി, ഇരുപതാം പ്രതി നിരപ്പ് അലി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ ഉള്‍പ്പെടുത്തിയതെന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി.