കൊച്ചി: ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസിലെ മുഖ്യപ്രതി എം കെ നാസറിന്റെ സ്വത്ത് കണ്ടുകെട്ടി. ആലുവ കുഞ്ഞുണ്ണിക്കരയിലുള്ള 40 സെന്റ് സ്ഥലവും വീടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് ഏറ്റെടുക്കുകയായിരുന്നു.

കൈവെട്ടുകേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് സഹസംഘടനയായ ഇമാം കൗണ്‍സില്‍ പ്രസിഡന്റ് അഷ്‌റഫ് മൗലവിയെ ചോദ്യംചെയ്യലിനുശേഷം പോലീസ് വിട്ടയച്ചു. കഴിഞ്ഞദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കുറച്ചുദിവസം കൂടി സാവകാശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ ഇയാളെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്.