തിരുവനന്തപുരം: രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസില്‍ പ്രതിയാകുമെന്ന ഭയംകൊണ്ടാണെന്ന് ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡന്‍.

ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസില്‍ പ്രതിയാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് രമേശ് ചെന്നിത്തല മല്‍സരിക്കാനിറങ്ങുന്നത്. ഉമ്മന്‍ ചാണ്ടി പ്രതിയായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഒരാള്‍ എന്ന നിലയക്കാണ് ചെന്നിത്തല മല്‍സരിക്കുന്നതെന്ന് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ചന്ദ്രചൂഡന്‍ പറഞ്ഞു.