കൊല്ലം: ജുഡീഷ്യറിയെ വിമര്‍ശിക്കുന്നവരും അവരുടെ പ്രസ്ഥാനവും ക്ലീന്‍ ആണോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ആര്‍ എസ് പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. സംഘടനാശുദ്ധിയും, വ്യക്തിശുദ്ധിയും ജനകീയ പ്രവര്‍ത്തനവും വിലയിരുത്തി മാത്രമേ പറയുന്ന കാര്യം ജനം ഉള്‍ക്കൊള്ളുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഭോപ്പാല്‍ ദുരന്തം പോലുള്ള കേസുകളുടെ വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമനിര്‍മ്മാണത്തിന് ന്യായാധിപന്മാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പാര്‍ലിമെന്റും നിയമസഭയുമുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.