Administrator
Administrator
താന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായം
Administrator
Wednesday 7th October 2009 12:21am

chandrachoodanതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായി താന്‍ പറഞ്ഞത് ആര്‍.എസ്.പി. ജനറല്‍ സെക്രട്ടറി എന്ന നില്ക്ക് തന്നെയാണെന്ന് ടി.ജെ ചന്ദ്രചൂഡന്‍. സംസ്ഥാന സര്‍ക്കാരിനെതിരായ ചന്ദ്രചൂഡന്റെ വിമര്‍ശനം പാര്‍ട്ടി നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നുമുള്ള സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണ പിള്ളയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ടി.ജെ ചന്ദ്രചൂഡന്‍. കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മറ്റ് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ടി.ജെ ചന്ദ്രചൂഡന്‍ മറുപടി. താന്‍ ഒരു നിലവാരത്തില്‍ നിന്നും താഴെ പോകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ടി.ജെ ചന്ദ്രചൂഡന്‍ വ്യക്തമാക്കി. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ ശക്തമാക്കുന്നതിനാണെന്ന് മനസ്സിലാക്കണം. മാധ്യമങ്ങളില്‍ ഇത് അവര്‍ക്ക് താല്‍പ്പര്യമുള്ളത് പോലെ വ്യാഖ്യാനിക്കും. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ ഇതിന് പിന്നാലെ പോയി അഭിപ്രായം പറയരുത്. ദളിതര്‍ക്ക് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കി അവരെ തീവ്രവാദത്തിന്റെ വഴിയിലേയ്ക്ക് വിടാതെ നോക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അവര്‍ക്ക് വേണ്ടത് മാത്രമെടുത്ത് വിവാദമാക്കുകയായിരുന്നുവെന്നും പ്രശ്‌നങ്ങളുടെ കാതല്‍ ദലിതരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരി്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എല്ലായ്‌പ്പോഴും പാര്‍ട്ടി കമ്മിറ്റിയുടെ ക്ലിയറന്‍സ് നേടിയിട്ട് പ്രസ്താവനയിറക്കാനാവില്ല. ജനറല്‍ സെക്രട്ടറിക്ക് പാര്‍ട്ടി ലൈന്‍ അനുസരിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അധികാരമുണ്ട്.രാമകൃഷ്ണപിള്ളയുടെ അഭിപ്രായത്തെ ഞാന്‍ അവഗണിയ്ക്കുകയാണ്. താന്‍ പറഞ്ഞത് പാര്‍ട്ടി അഭിപ്രായമല്ലെന്ന് രാമകൃഷ്ണന്‍ പറഞ്ഞതിന്റെ വിശദീകരണം അദ്ദേഹത്തോട് തന്നെയാണ് ചോദിക്കേണ്ടതെന്നും ചന്ദ്രചൂഡന്‍ പ്രതികരിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി്ക്ക് ഇടതുമുന്നണി സീറ്റ് നല്‍കിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത് പാര്‍ട്ടി ലൈനായിരുന്നോ എന്ന് പരിശോധിയ്ക്കണം. തെരഞ്ഞെടുപ്പ് കാലത്തെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ പരസ്യമാക്കിയത് അബദ്ധമാണെന്ന് പിന്നീട് മനസ്സിലായി. തീരുമാനം പരസ്യപ്പെടുത്തരുതെന്നായിരുന്നു അന്നത്തെ പാര്‍ട്ടി തീരുമാനം. അത് പ്രാവര്‍ത്തികമായില്ല. അതുകൊണ്ട് അക്കാര്യം പരസ്യമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വന്നു.ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

Advertisement