Categories

ടൈറ്റാനിയം അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും പങ്ക്: റഊഫ്

ka rauf കോഴിക്കോട്: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ടൈറ്റാനിയം പ്രൊജക്ടില്‍ അഴിമതി നടന്നുവെന്നും അതില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നും കെ.എ റഊഫ്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൗഫ് കുഞ്ഞാലിക്കുട്ടിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും റഊഫ് വ്യക്തമാക്കി.

ഇടപാടില്‍ കുഞ്ഞാലിക്കുട്ടി പണം വാങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. പദ്ധതിയില്‍ അഴിമതിയുണ്ടെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ബന്ധിച്ചതായും മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍മാസ്റ്റര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൗഫ് കുഞ്ഞാലിക്കുട്ടിയുടെ പേരും വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ മലബാര്‍ സിമന്റ്‌സില്‍ പിന്‍വാതില്‍ നിയമനം നടന്നതായും റൗഫ് വെളിപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.