ommenchandiപദ്ധതി നടപ്പാക്കിയതില്‍ വന്‍ ക്രമക്കേടുണ്ടെന്നും 68 കോടി രൂപയുടെ ഉപകരണങ്ങള്‍ ഫാക്ടറിയില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും ആരോപിച്ച് ടൈറ്റാനിയത്തിലെ സി.ഐ.ടി.യു യൂണിയന്‍ വൈസ് പ്രസിഡന്റ് ജയനാണു ഹരജി നല്‍കിയിരുന്നത്.

ക്രമക്കേടുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2006 ല്‍ സര്‍ക്കാരിന് ലഭിച്ച പരാതിയിലാണ് അന്വേഷണം തുടങ്ങിയതെന്നും തുടര്‍ന്ന് അതേവര്‍ഷം വിജിലന്‍സ് കോടതിയില്‍ കിട്ടിയ പരാതികളും അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയം കൂടി വേണമെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവിധ കാലഘട്ടത്തിലായി അഞ്ചു ഡി.വൈ.എസ്.പിമാര്‍ നടത്തിയ അന്വേഷണത്തിനിടെ അന്‍പതോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 90 രേഖകള്‍ പരിശോധിച്ചെന്നും സംഘം അറിയിച്ചു.

2002ല്‍ യു.ഡി.എഫ്. ഭരണകാലയളവിലാണ് മലിനീകരണ നിവാരണത്തിനായി 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്. ഈ പദ്ധതി അട്ടിമറിച്ച് മെക്കോണ്‍ എന്ന മറ്റൊരു കമ്പനിയെക്കൊണ്ട് പുതിയ നിര്‍ദേശമുണ്ടാക്കി 108 കോടിക്ക് പകരം 256 കോടി രൂപയുടെ പദ്ധതി കൊണ്ടുവന്നുവെന്നാണ് ആരോപണം.

ഈ പദ്ധതി വിഭാവനം ചെയ്തപ്പോള്‍തന്നെ അവസാനഘട്ടത്തില്‍ ഉപയോഗിക്കാനുള്ള 90 കോടിയുടെ ഉപകരണങ്ങള്‍ 2006ല്‍ ഇറക്കുമതി ചെയ്തു. അവ ഇപ്പോഴും കമ്പനിയില്‍ ഉപയോഗശൂന്യമായി ഉപേക്ഷിച്ച നിലയിലാണ്. യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ടി. എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്താണ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്.