Categories

ടൈറ്റാനിയം: അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണം

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി പി.കെ. ഹനീഫയാണ് ഉത്തരവിട്ടത്.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നു മാസത്തെ സമയം കൂടി നല്‍കണമെന്ന വിജിലന്‍സിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ട് ഈ മാസം 17 നകം സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ അന്ത്യ ശാസനം.

ടൈറ്റാനിയം ജീവനക്കാരന്‍ ജയനാണു ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച  ജയന്റെ മൊഴി നാളിതുവരെ രേഖപ്പെടുത്താത്ത വിജിലന്‍സിന്റെ നടപടിയെ കോടതി ഇതിനുമുന്‍പ് വിമര്‍ശിച്ചിരുന്നു.

ടൈറ്റാനിയനത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജയന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ അന്വേഷണം വേണ്ടെന്നും നിലവിലുള്ള അന്വേഷണത്തില്‍ ഈ പരാതികൂടി ഉള്‍പ്പെടുത്തിയാല്‍മതി എന്നായിരുന്നു കോടതിയുടെ നിലപാട്.
അന്വേഷണത്തില്‍ തൃപ്തനല്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

ടൈറ്റാനിയം അഴിമതിയെക്കുറിച്ചുള്ള അന്വേഷണം മന്ദഗതിയിലാണെന്ന് ഹര്‍ജിഭാഗം അഭിഭാഷകന്‍ എസ്. ചന്ദ്രശേഖരന്‍ നായര്‍ ആരോപിച്ചു. ടൈറ്റാനിയം അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നായിരുന്നു ലീഗല്‍ അഡൈ്വസര്‍ ആര്‍.എസ്. ജ്യോതിയുടെ വാദം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഉപഹര്‍ജി കോടതി ഇതിനുമുന്‍പ് പരിഗണിച്ചിരുന്നു.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍