Administrator
Administrator
ടൈറ്റാനിയം അഴിമതി: ഹരജിയില്‍ വിധി ആറിന്
Administrator
Thursday 1st September 2011 4:46pm

courtതിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ മാലിന്യപ്ലാന്റ് നിര്‍മ്മിച്ചതിലെ അഴിമതി സംബന്ധിച്ച് കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം ആറിന് വിധി പറയും. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് വിധിപറയാന്‍ വേണ്ടി മാറ്റിയത്.

മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെക്കുറിച്ച് മറ്റൊരന്വേഷണം വേണ്ടെന്ന് കേസന്വേഷിച്ച വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു.

2006 ല്‍ സര്‍ക്കാരിന് ലഭിച്ച പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് അതേവര്‍ഷം വിജിലന്‍സ് കോടതിയില്‍ കിട്ടിയ പരാതികളും അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയം കൂടി വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രേഖകള്‍ വളരെയധികം സങ്കീര്‍ണമാണ്. അവപരിശോധിച്ചുവരുന്നതേയുള്ളൂ. രേഖകള്‍ പരിശോധിച്ചശേഷമേ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി ആരോപണ വിധേയരായ പ്രമുഖരെ ചോദ്യം ചെയ്യണമോ എന്ന് തീരുമാനിക്കാന്‍ കഴിയൂവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

വിവിധ കാലഘട്ടത്തിലായി അഞ്ചു ഡി.വൈ.എസ്.പിമാര്‍ നടത്തിയ അന്വേഷണത്തിനിടെ അന്‍പതോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 90 രേഖകള്‍ പരിശോധിച്ചെന്നും സംഘം അറിയിച്ചു.

Advertisement