കൊച്ചി:പ്രവര്‍ത്തിക്കുന്നതോ അല്ലാത്തതോ ആയ പഴയ ഏതെങ്കിലും മോഡല്‍ വാച്ചുകള്‍ക്ക് പകരമായി ടൈറ്റന്‍ വാച്ച് വാങ്ങുമ്പോള്‍ വിലയില്‍ 20 ശതമാനം ഇളവു ലഭിക്കുന്ന ‘ടൈറ്റന്‍ എക്‌സ്‌ചേന്‍ജ് ഓഫര്‍ 2011’ നിലവില്‍ വന്നു. ആഗസ്റ്റ് നാല് മുതല്‍ ഇരുപത്തിയെട്ട് വരെയാണ് ഓഫറിന്റെ കാലാവധി.

പഴയ വാച്ചിനു പകരമായി ടൈറ്റന്‍ പര്‍പ്പിള്‍, ടൈറ്റന്‍ ടൈക്കൂണ്‍്, ടൈറ്റന്‍ രാഗ്, ടൈറ്റന്‍ ആട്ടോമാറ്റിക്, എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വാച്ചുകള്‍ തെരഞ്ഞെടുക്കാമെന്ന് അധികൃതര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെ തന്നെ നെബുല, സൈലസ്, സൂപ്പ്, എച്ച്. ടി. എസ്.ഇ കളക്ഷനുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫര്‍ ബാധകമല്ല.

എക്‌സ്‌ചേഞ്ച് ഓഫര്‍ ടൈറ്റന്റെ രാജ്യത്തെ കമ്പനിയുടെ എല്ലാ ഷോറൂമുകളുലും ലഭ്യമാവും.