എഡിറ്റര്‍
എഡിറ്റര്‍
തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവ്
എഡിറ്റര്‍
Thursday 23rd January 2014 11:20am

jasim-thirur

മഞ്ചേരി: തീരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതി മുഹമ്മദ് ജാസിമിന് മുപ്പത് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു.  കഠിന തടവിന് പുറമേ 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളിലായാണ് മുപ്പത് വര്‍ഷം കഠിന തടവ് വിധിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുള്ള തമിഴ് ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി ചെറമംഗലം സ്വദേശിയാണ് പ്രതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, ക്രൂരമായ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

സംഭവദിവസം തെരുവിലെ സ്ത്രീകളെ ഇയാള്‍ ലൈംഗിക വേഴ്ച്ചയ്ക്ക്  നിര്‍ബന്ധിച്ചിരുന്നു. അതിനു വഴങ്ങാതിരുന്നപ്പോള്‍ സ്ത്രീകള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുകയും പിന്നീട് കുട്ടിയെ വായപൊത്തി എടുത്തുകൊണ്ടുപോകുകയുമായിരുന്നു.

കുട്ടി കരയാതിരിക്കാന്‍  വായ തുണികൊണ്ട് കെട്ടിയാണ് പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

തിരൂരിലെ ജില്ലാ ആശുപത്രി റോഡിലെ ഒരു കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പൂരയുടെ പിന്നില്‍ അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Advertisement