തിരൂര്‍ : കഴിഞ്ഞ ഒരാഴ്ചയായി തിരൂരിനടുത്ത പുറന്തൂരില്‍ നാട്ടിലിറങ്ങി ഭീതിപരത്തിയ പുലി കെണിയില്‍ കുടുങ്ങി. കടലോരത്തെ അഴിമുഖത്തെ പുലിമുട്ടിനടുത്താണ് പുലിയുടെ സാന്നിധ്യം കണ്ടത്തിയിരുന്നത്. കഴിഞ്ഞ കുറയധികം ദിവസങ്ങളായി പുലിയെ വലയിലാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 1.15ഓടെയാണ് പുലി കെണിയില്‍ വീണത്.

പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ഇരയാക്കി നായയെ നിര്‍ത്തുകയായിരുന്നു. രണ്ടു മീറ്ററിലേറെ നീളമുള്ള ആണ്‍പുലിക്ക് നാല് വയസ് പ്രായം വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂട്ടിലായ പുലിയെ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.