സ്റ്റണ്ടുകളും സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും ചെയ്ത് ഷാരൂഖിന് ഇപ്പോള്‍ മടുത്തിരിക്കുന്നു. കിംഗ്ഖാന്‍ ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന റാ-വണ്‍, ഡോണ്‍2 എന്നീ ചിത്രങ്ങള്‍ സ്‌ഫോടനങ്ങളും തകര്‍പ്പന്‍ സ്റ്റണ്ടുകളും ആക്ഷന്‍ രംഗങ്ങളാലും നിറഞ്ഞതാണ്. ഇനി ഒരു ലവ് സ്റ്റോറിയില്‍ പ്രണയിക്കാനാണ് ഷാരൂഖ് കാത്തിരിക്കുന്നതത്രെ.

ഒരു സ്വീറ്റ് റൊമാന്റിക് ചിത്രത്തില്‍ വേഷമിടാനുള്ള ആഗ്രഹം ഉടന്‍ തന്നെ സഫലമാകുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാനാണ് സാധ്യത. യശ്‌രാജ് ഫിലിംസിന്റെ പ്രണയ ചിത്രത്തില്‍ കരീനക്കൊപ്പം ഷാരൂഖ് നായകനാകുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സൂപ്പര്‍ ഹീറോ ആയി വേഷമിട്ട റാ-വണ്ണിനായി കഠിനമായ കായികാദ്ധ്വാനങ്ങളില്‍ ഷാരൂഖിന് ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഡോണ്‍2 വില്‍ പേടിപ്പെടുത്തുന്ന മാഫിയ കിംഗിന്റെ വേഷമാണ് ഷാരൂഖിന്.