മധുര: ചെന്നൈ മധുര കിങ്ഫിഷര്‍ വിമാനത്തിന്റെ ചക്രം പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. വിമാനത്തിന്റെ മുന്‍ ചക്രമാണ് പൊട്ടിത്തെറിച്ചത്.

പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.