വേനല്‍ക്കാലമായി. പൊരിവെയിലും ചൂടും ചൂടുകുരുവുമെല്ലാം ശരീരത്തെ കടന്നാക്രമിക്കാന്‍ തുടങ്ങും. എന്നാല്‍ കുറച്ചു ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാം.

കുളികഴിഞ്ഞാലുടന്‍ മുടി കോതി ഉടക്കു കളയണം. ആഴ്ചയിലൊരിക്കലെങ്കിലും തലയില്‍ എണ്ണ തേച്ച് നന്നായി മസാജ് ചെയ്യണം. മുടി അഴിച്ചിടുന്നതിലും നല്ലത് നന്നായി കെട്ടിവയ്ക്കുന്നതാണ്. എന്നാല്‍ നന്നായി ഉണങ്ങിയ ശേഷമേ കെട്ടിയിടാന്‍ പാടുള്ളൂ. വരണ്ട മുടിയുള്ളവര്‍ ഷാംപൂ ഉപയോഗിക്കരുത്. ചൂടുകാലത്തു തലയില്‍ വളരെക്കൂടുതല്‍ എണ്ണ പുരട്ടരുത്. സണ്‍സ്‌ക്രീന്‍ അടങ്ങിയ ഹെയര്‍ജെല്‍ ഉപയോഗിക്കുന്നതു മുടിക്ക് അള്‍ട്രാവയലറ്റ് റേഡിയേഷനില്‍ നിന്നു സംരക്ഷണം നല്‍കും.

Subscribe Us:

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാ നീരു ചേര്‍ത്താത്താല്‍ കുളിര്‍മ ലഭിക്കും. സോപ്പിനു പകരം പയറുപൊടി ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കാം.

എണ്ണമയമുള്ള ക്രീമുകള്‍ ഒഴിവാക്കണം. വിയര്‍പ്പില്‍ കുതിര്‍ന്ന് മേക്കപ്പ് ഒഴുകാതിരിക്കാന്‍ വാട്ടര്‍ഫ്രൂഫ് മസ്‌ക്കാര, വാട്ടര്‍പ്രഫ് ഐലൈനര്‍, ലോങ് സ്‌റ്റേ ലിപ്സ്റ്റിക്, എന്നിവയാണ് നല്ലത്. ചുണ്ടുകള്‍ ചൂടേറ്റ് വരളാതിരിക്കാന്‍ ലിപ്‌സ്‌ക്രീന്‍ പുരട്ടണം.