Administrator
Administrator
മത്തികഴിക്കൂ: പ്രസവശേഷമുള്ള ഡിപ്രഷന്‍ കുറയ്ക്കൂ
Administrator
Thursday 14th April 2011 2:39pm

post natal depression

പ്രസവശേഷമുണ്ടാകുന്ന ഡിപ്രഷന്‍ 13% അമ്മമാര്‍ക്കുമുണ്ടാവുന്ന പ്രശ്‌നമാണ്. ഇത് വന്നാല്‍ ചിലപ്പോള്‍ കുറച്ചുകാലങ്ങളെടുക്കും അസുഖം മാറാന്‍. കൗണ്‍സിലിങ്ങും ധ്യാനവുമൊക്കെ നടത്തിയാലും ചിലപ്പോള്‍ ഒരു വര്‍ഷം വരെ ഈ അസുഖം നീണ്ടുപോകാനും ഇടയുണ്ട്. അതിനാല്‍ ഡിപ്രഷന്‍ ഏറെ ഗൗരവമര്‍ഹിക്കുന്ന പ്രശ്‌നമാണ്.

എന്നാല്‍ ഗര്‍ഭിണികള്‍ പേടിക്കേണ്ട. ഗര്‍ഭകാലത്ത് എണ്ണയടങ്ങിയ മത്സ്യം കഴിച്ചാല്‍ പ്രസവശേഷം ഡിപ്രഷന്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ശാസ്ത്രലോകത്തെ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മത്തി പോലുള്ള മത്സ്യങ്ങളില്‍ ധാരാളമായി കാണുന്ന ഒമേഗ3 ഫാറ്റി ആസിഡുകള്‍ പ്രസവശേഷം അമ്മമാര്‍ക്കുണ്ടായ ഭാവമാറ്റങ്ങള്‍ തടയും. ഗര്‍ഭകാലത്തുള്ള ഇവയുടെ ശേഖരം പ്രസശേഷം അമ്മയുടെ തലച്ചോറിലെ ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഡിപ്രഷന്‍ കുറയുമെന്ന് കരുതി ഈ മത്സ്യങ്ങള്‍ ധാരാളം കഴിക്കേണ്ട. കാരണം ഇത്തരം മത്സ്യങ്ങള്‍ ധാരാളം കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലഘട്ടത്തില്‍ ആഹാരം കഴിക്കുമ്പോള്‍ അമ്മമാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒമേഗ3 ഫാറ്റി ആസിഡുകള്‍ ധാരാളം കാണുന്ന മത്സ്യങ്ങളില്‍ ശരീരത്തിന് ദോഷം ചെയ്യുന്ന ചില വിഷാംശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പഠനം നടത്തിയ ഡോ.മിക്കല്ലീ െ്രെപസ് ജഡ്ജ് മുന്നറിയിപ്പ് നല്‍കുന്നു. ഇതാണ് കുട്ടിയുടെ ആരോഗ്യത്തിന് ദോഷമാവുന്നത്. അയല, ചാള, സാല്‍മണ്‍ തുടങ്ങിയ മത്സ്രയങ്ങള്‍ ആഴ്ചയില്‍ രണ്ടുവട്ടം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. സ്രാവ്, കൊമ്പന്‍ സ്രാവ്, മാലിന്‍ തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കാനേ പാടില്ല.

ഗര്‍ഭകാലത്ത് ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ക്യാപ്‌സൂളുകള്‍ കഴിച്ച 26 സ്ത്രീകളിലും കോണ്‍ ഓയില്‍ അടിങ്ങിയ ഗുളികകള്‍ കഴിച്ച 26 പേരെയുമാണ് പഠനവിധേയമാക്കിയത്. കുഞ്ഞുണ്ടായശേഷം ഒമേഗഫാറ്റി ആസിഡ് ഗുളികകള്‍ കഴിച്ചവര്‍ പ്രസവശേഷമുള്ള ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമായി.

Advertisement