Categories

പെണ്‍ മനസില്‍ കയറിക്കൂടാം

loversവിവാഹപാര്‍ട്ടിയില്‍, കോളേജില്‍, ബസ്റ്റാന്റില്‍, ആള്‍ത്തിരക്കില്‍ റോഡില്‍ എവിടെയും സ്ത്രീയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് പുരുഎഷന് തിടുക്കം. അതിനായി എന്തും ചെയ്യാന്‍ അവര്‍ ഒരുക്കമാണ്. മോസ്‌റ്റോ മോഡേണ്‍ വേഷത്തിലും ഹെയര്‍സ്‌റ്റൈല്‍ മാറി മാറി പരീക്ഷിച്ചും പുരുഷന്‍ സദാ ഇതിനായി ശ്രമിക്കുകയാമ്. പക്ഷേ പലപ്പോഴും അത് വന്‍ പരാജയമാവാറുണ്ട്.

എന്നാല്‍ ചിലരുണ്ട്. ഒരു പെണ്ണിന്റെ മനസ് ഒറ്റ നോട്ടത്തില്‍ തന്നെ കീഴടക്കും. എന്നാണ് ഇതിന് പിന്നിലെ സീക്രെട്ടെന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?

ബുദ്ധിയുള്ള പുരുഷന്‍

ബൗദ്ധിക നിലവാരത്തില്‍ സംസാരിക്കുന്നവരെ ബുജി എന്ന് പറഞ്ഞ് സ്ത്രീകള്‍ അവഗണിച്ചിരുന്ന കാലം മാറി. ഇന്ന് ബുദ്ധിയുള്ള പുരുഷനാണെന്ന് സ്ത്രീകള്‍ക്കിഷ്ടം. എന്തിനെക്കുറിച്ചാണെങ്കിലും അത്യാവശ്യം അറിവും ബോധ്യവും ഉണ്ടായിരിക്കുന്നത് നന്ന്. അത്തരം സംഭാഷണങ്ങള്‍ നടത്തുകതയും അതിന് സ്ത്രീയുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന പുരുഷനെ അവള്‍ തീര്‍ച്ചയായു ഇഷ്ടപ്പെടും.

ആത്മവിശ്വാസം

ആത്മവിശ്വാസമുള്ള പുരുഷന് എപ്പോഴും അവനോടു തന്നെയും മറ്റുള്ളവര്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ കഴിയും. പൊതുജന മധ്യത്തില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നവരാണിവര്‍. പ്രണയിനിയുടെ ആണ്‍ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സഹപ്രവര്‍ത്തകരോടും മാന്യമായി പെരുമാറാനും ഇവര്‍ക്കു കഴിയും. അതുകൊണ്ടുതന്നെ സ്ത്രീകള്‍ വളരെ എളുപ്പം ഇവരെ ഇഷ്ടപ്പെടും.

കലാപരമായ കഴിവ്

കലാകാരന്‍മാരോട് സ്ത്രീകള്‍ക്ക് പ്രത്യേക താല്‍പര്യമാമ്. ചില സമയങ്ങളില്‍ അവന്‍ തന്റെ കലാപരമായ കഴിവ്, അവളെ സന്തോഷിപ്പിക്കാനാകും ഉപയോഗിക്കുക. അവള്‍ക്കുവേണ്ടി ഒരു പാട്ട് പാടുകയോ കവിത എഴുതുകയോ ചിത്രം വരയ്ക്കുകയോ ഒക്കെയായിരിക്കും അവന്‍ ചെയ്യുക.

മറ്റുള്ളവരെ കെയര്‍ ചെയ്യുന്നവര്‍
മറ്റൊരാളെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന, അവരുടെ വിചാരങ്ങളേയും വികാരങ്ങളേയും പരിഗണിക്കുന്ന, പുരുഷന്മാരാണിവര്‍. അവളുടെ കാര്യത്തില്‍ എപ്പോഴും നല്ല കെയര്‍ ആയിരിക്കും ഇക്കൂട്ടര്‍ക്ക്. അവളുടെ ഇഷ്ടങ്ങളെയും വിചാരങ്ങളെയും കണക്കിലെടുത്തു മാത്രമേ ഇവര്‍ പെരുമാറുകയുള്ളൂ.

റൊമാന്റിക്കായ പുരുഷന്‍
പുരുഷനായാല്‍ റൊമാന്റിക്ക് ആയിരിക്കണം. അവള്‍ക്ക് ചോക്ലേറ്റ്, പൂക്കള്‍, എന്നിവ നല്‍കണം. സമയം കിട്ടുമ്പോഴെല്ലാം അവളെ വിളിക്കുക, അവളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തയെന്ന് പറയുക, അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നു പറയുക ഇതൊക്കെയാണ് റൊമാന്റിക്കായ പുരുഷന്‍മാര്‍ ചെയ്യുക.

2 Responses to “പെണ്‍ മനസില്‍ കയറിക്കൂടാം”

  1. Mini

    Humor sense ullavare mikkavaarum ellaa sthreekalum ishtappedunnu.

  2. Anu

    ഇതൊക്കെ ഉണ്ടെന്നു കുറെ പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ട് പക്ഷെ ….. എന്നിട്ടും എന്നെ എന്താണ് ആര്‍ക്കും ഇഷ്ടപ്പെടാത്തത് …………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.