മഴയെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാലും നല്ല വസ്ത്രമൊക്കെ ധരിച്ച് പുത്തന്‍ ചെരുപ്പൊക്കെയിട്ട് മഴയത്ത് ഇറങ്ങി നടക്കാന്‍ ആരും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. എന്നു വെച്ച് മഴയാണെന്ന് പറഞ്ഞ് വീട്ടിലിരിക്കാനും കഴിയില്ല. എന്നാല്‍ പിന്നെ മഴയത്തും എങ്ങനെ ഫാഷനായി നടക്കാം എന്ന് ചിന്തിക്കുകയല്ലേ നല്ലത്..

Subscribe Us:

മഴയത്ത് ധരിക്കേണ്ട വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ ചെറിയൊരു മഴ ടച്ച് കൊണ്ടുവരുന്നത് നല്ലതാണ്. ഒറ്റനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പകരം പുള്ളികളും വരകളുമുള്ള വസത്രങ്ങള്‍ ധരിക്കുമ്പോഴാണ് മഴയത്ത് കൂടുതല്‍ ആകര്‍ഷണീയത തോന്നുക. ഇതുമാത്രമല്ല കേട്ടോ മഴത്തുള്ളികള്‍  വസ്ത്രത്തില്‍ വന്ന് തെറിച്ചാലും അത് അത്രപെട്ടെന്ന് കാണില്ലെന്നതുമാണ്‌ ഇതിന്റെ പിന്നിലെ മറ്റൊരു കാര്യം. അതില്‍ തന്നെ വെള്ള നിറം ഒഴികെയുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം.

Ads By Google

നീളമുള്ള സ്‌കേര്‍ട്ടുകള്‍ മഴയത്ത് പരമാവധി ഒഴിവാക്കുന്നതാണ് ബുദ്ധി. നീളം കുറഞ്ഞ മിഡി ടൈപ്പുകള്‍ തിരഞ്ഞെടുക്കുന്നതാവും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അനുയോജ്യം. പുരുഷന്‍മാരുടെ കാര്യം എടുക്കുകയാണെങ്കില്‍ പരമാവധി ടൈറ്റ് ജീന്‍സുകളും ലോംഗ് കുര്‍ത്തകളും മാറ്റിവെയ്ക്കുന്നതാണ് നല്ലത്.

മഴക്കോട്ടുകള്‍ ധരിച്ച് മഴക്കാലത്ത് പുറത്തിറങ്ങുന്നത് ഇന്നിപ്പോള്‍ പഴങ്കഥയായി.  മനോഹരമായ കുടകളാണ് മഴക്കോട്ടുകള്‍ക്ക് പകരം വിപണിയേയും യൂത്തിനേയും കീഴടക്കുന്നത്. കുടകള്‍ തിരഞ്ഞെടുക്കുന്നതിലും അല്പം ചില പ്രത്യേകതകളൊക്കെയുണ്ട്. കറുപ്പ് നിറത്തിലുള്ള കുടകള്‍ പരമാവധി കുറച്ച് ഷൈനിങ്ങ് കളറുകളുള്ള കുടയോ ചാരനിറത്തിലുള്ള കുടകളോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മഴവില്‍ വര്‍ണ്ണങ്ങളില്‍ ഏതും തിരഞ്ഞെടുക്കാമെന്നാണ് പറയുന്നത്.

മഴയത്ത് അണിയുന്ന ആഭരണങ്ങളും ബെല്‍റ്റുകളും വാച്ചുകളും തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് മോഡല്‍ ആഭരണങ്ങളും ബെല്‍റ്റുകളുമാണ് മഴക്കാലത്ത് ഉപയോഗിക്കാന്‍ കൂടുതല്‍ മികച്ചത്. ഗോള്‍ഡന്‍ ടൈപ്പും പാഡി ടൈപ്പും മഴക്കാലത്ത് വേണ്ടേ വേണ്ട. അതുപോലെ തന്നെ വാട്ടര്‍പ്രൂഫ് വാച്ചുകള്‍ ധരിക്കാനും ശ്രദ്ധിക്കണം.

കാലില്‍ ധരിക്കുന്ന ചെരുപ്പുകളിലും മഴക്കാല വൈവിധ്യങ്ങള്‍ ഏറെയുണ്ട്. ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിച്ച് മഴയത്ത് പുറത്തിറങ്ങുന്നതിന് പറ്റി ചിന്തിക്കുകയേ വേണ്ട. ഹീലുകള്‍ കുറഞ്ഞ എന്നാല്‍ കാലിന് കംഫര്‍ട്ട് ആയി തോന്നുന്ന അത്രതന്നെ വിലയുമില്ലാത്ത പുത്തന്‍ മോഡല്‍ ചെരുപ്പുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. അതുപോലെ തന്നെ വിലയേറിയ ഷൂസുകള്‍ എടുത്തുവെച്ച് റെയ്ന്‍ സ്‌പെഷ്യന്‍ ബോയ്‌സ് ചപ്പലുകള്‍ തിരഞ്ഞെടുക്കാന്‍ ആണ്‍കുട്ടികളും ശ്രദ്ധിക്കണം.