സെക്‌സിനോട് നിങ്ങള്‍ക്കുണ്ടായിരുന്ന താല്‍പര്യം അസ്തമിക്കുന്നുവോ. ശാരീരികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതിന് കാരണമാകുന്നത്. മാനസികമായ പ്രശ്‌നങ്ങളാവാം കിടപ്പുമുറിയോടുള്ള നിങ്ങളുടെ ഇഷ്ടം ഇല്ലാതാക്കുന്നത്. ലൈംഗിക താല്‍പര്യം കുറക്കുന്ന ചില പ്രശ്‌നങ്ങളിതാ.

മാനസിക സംഘര്‍ഷം

ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ രോഗം, തുടങ്ങിയവ ലൈംഗിക വിരക്തിയുണ്ടാകും. നിങ്ങളുടെ സന്തോഷങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കലാണ് ഇതിനുള്ള പ്രധാന പ്രതിവിധി. പ്ലാന്‍ ചെയ്യാതെ ഒരു വണ്‍ഡേ ട്രിപ്പിന് പോകുക, വീട് വിട്ട് പങ്കാളിയുമൊത്തെ പുറത്തുപോകുക തുടങ്ങിയവ മാനസികമായ സുഖം നല്‍കുംച. നിങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വയം ആലോചിച്ച് കണ്ടെത്തുക. അല്ലെങ്കില്‍ ഒരു കൗണ്‍സിലറില്‍ നിന്നോ ഡോക്ടറില്‍ നിന്നോ ഉപദേശം തേടുക.

ഊഷ്മളമായ ബന്ധം

ചൂടുപിടിച്ച വാഗ്ദാനങ്ങള്‍, ആശയവിനിമയമില്ലായ്മ, സംശയം, എന്നിവ ഊഷ്മളമായ ബന്ധത്തിന് തടസമാകും. ആശയവിനിമയമാണ് ഏറ്റവും പ്രധാനം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ എല്ലാകാര്യങ്ങളും മനസ്സ് തുറന്നു സംസാരിക്കണം.

മദ്യപാനം
മദ്യപാനം, പുകവലി മയക്കുമരുന്നുകള്‍ എന്നിവ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും. മദ്യപാനം തുടക്കത്തില്‍ ലൈംഗികതയ്ക്ക് പ്രേരണ നല്‍കുമെങ്കിലും ആത്യന്തികമായി അത് പ്രേരണമാത്രമായി അവശേഷിക്കും. ബന്ധപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഉദ്ധാരണ പ്രശ്‌നങ്ങളുമുണ്ടാക്കുകയും ബലഹീനതയിലെത്തുകയും ചെയ്യുന്നു. ഭര്‍ത്താവിന്റെ മദ്യപാനം സ്ത്രീകളില്‍ ലൈംഗിക മരവിപ്പുണ്ടാക്കാനും ഇടയാകും.

ഉറക്കക്കുറവ്
നേരം വൈകി ഉറങ്ങാന്‍ കിടക്കുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതും ലൈംഗിക താല്‍പര്യത്തെ ബാധിക്കുന്നു.

പാരന്റിംങ്
കുട്ടികള്‍ ഒരിക്കലും സ്വര്‍ഗത്തിലെ കട്ടുറുമ്പുകളല്ല. പക്ഷെ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചും അവരുടെ പിന്നാലെ നടന്നും രാത്രി പല തവണ എഴുന്നേല്‍ക്കുന്നതും ക്ഷീണമുണ്ടാക്കും.

ചികിത്സ
വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലൈംഗിക താല്‍പര്യത്തെ ഇല്ലാതാക്കും. മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍, രക്തസമ്മര്‍ദ്ദത്തിനുള്ളവ, ചില ഗര്‍ഭനിരോധന ഗുളികകള്‍, കീമോതെറാപ്പി, തുടങ്ങിയവ് ഇതിനുദാഹരണമാണ്.

പ്രതിരൂപം
പങ്കാളിയുടെ വൈരൂപ്യം ലൈംഗിക വിരക്തി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പൊണ്ണത്തടിയും തടിച്ചുവീര്‍ത്തവയറും ആകര്‍ഷണീയത തകര്‍ക്കും. പങ്കാളിക്കു മുന്നില്‍ സെക്‌സിയാകാനുള്ള ശ്രമം നടത്തുകവഴി ലൈംഗിക താല്‍പര്യങ്ങളുണര്‍ത്താനാകും.

ഉദ്ധാരണക്കുറവ്
ശാരീരിക പ്രശ്‌നങ്ങള്‍ മൂലമുള്ള ഉദ്ധാരണക്കുറവ് സ്ഥിരമായുണ്ടാകുന്നതാണ്. ലൈംഗികബന്ധത്തിന്റെ സമയത്ത് ഉദ്ധാരണം ശരിയാവുന്നില്ല, സ്വയം ഭോഗം ചെയ്യുമ്പോള്‍ കുഴപ്പമില്ല എങ്കില്‍ അത് ശാരീരിക പ്രശ്‌നമല്ല, മാസനികമാണ്. ചിലര്‍ക്ക് ചിലരോട് മാത്രമാവും വിരക്തി. ഒറ്റത്തവണത്തെ പരാജയം കൊണ്ടുതന്നെ അഭിമാനക്ഷതം വന്ന് ലൈംഗിക പ്രശ്‌നങ്ങളുണ്ട് തനിക്കെന്ന് വിശ്വസിക്കുന്നവരുണ്ട്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍
ഉദ്ധാരണത്തെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള എളുപ്പവഴി ലൈംഗികതാല്‍പര്യം കുറയുന്നുണ്ടോ എന്നു നോക്കലാണ്. കുറയുന്നുണ്ടെങ്കില്‍ ഹോര്‍മോണാവാം കാരണം.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍ പൊതുവെ ലൈംഗികതാല്‍പര്യം കുറയുന്നതായി കാണാറുണ്ട്. ആര്‍ത്തവവിരാമമാകുന്നതോടെ ശരീരത്തില്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ ഇല്ലാതാകുന്നു. ഇത് ചര്‍മകാന്തിയും ശരീരവടിവും നഷ്ടപ്പെടാന്‍ കാരണമാകും.

ആര്‍ത്തവസമയത്തെ പ്രശ്‌നങ്ങളും ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഭയവും ഇല്ലാതാകുന്നത് കൂടുതല്‍ സുഖകരമായ ലൈംഗിക ജീവിതത്തിന് വഴിയുണ്ടാക്കുമെന്ന് ചിന്തിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാം.