ഒരു വിവാഹത്തിനുവേണ്ടി ചിലവാക്കുന്ന പണം എല്ലാവരേയും അത്ഭൂതപ്പെടുത്തും. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മധുവിധു. നിങ്ങളുടെ മധുവിധു എന്നെന്നും ഓര്‍ക്കാനുള്ളതാക്കാന്‍ കൃത്യമായ പ്ലാനിങ്ങുകള്‍ വിവാഹത്തിന് മുന്‍പു തന്നെ നടത്തേണ്ടതുണ്ട്.

നല്ല മധുവിധുവിനായുള്ള ചില നിര്‍ദേശങ്ങള്‍

സമയം. വിവാഹം കഴിഞ്ഞയുടന്‍ മധുവിധുവിന് പോകുന്നത് ഒഴിവാക്കുക. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് യാത്രയ്‌ക്കൊരുങ്ങുന്നതാണ് നല്ലത്. സാമ്പത്തിക പ്രയാസം കുറയ്ക്കുകയും, ജോലിയില്‍ നിന്നും തുടര്‍ച്ചയായി അവധി എടുക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്നു.

സ്ഥലത്തിന്റെ സാധ്യതകള്‍. രണ്ടോ മൂന്നോ ആഴ്ചയെടുത്തുള്ള മധുവിധു യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജോലിസമയംത്തെ പരിഗണിക്കേണ്ടതുണ്ട്. കഴിയുന്നതും ഹണിമൂണ്‍ നലോ അഞ്ചോ ദിവസം ദൈര്‍ഘ്യമുള്ള മിനിമൂണ്‍ ആക്കുന്നതാണ് നല്ലത്.

ബജറ്റ്. ഹണിമൂണ്‍ യാത്രയുടെ പേരില്‍ പണം വാരിയെറിയുന്നത് നല്ല ശീലമല്ല. നിങ്ങളുടെ കൈവശമുള്ള പണത്തില്‍ ഒതുങ്ങുന്ന സ്ഥലവും താമസ സൗകര്യങ്ങളും ഭക്ഷണവും യാത്രയും തിരഞ്ഞെടുക്കുക.

അനുഭവം പരസ്പര പങ്കാളിത്തത്തിനാണ് മധവിധു യാത്രയില്‍ മുന്‍ഗണന കൊടുക്കേണ്ടത്. നല്ല ഭക്ഷണം, മനോഹരമായ കാഴ്ചകള്‍ എന്നിവയുള്ള ഒരു നല്ല ഹണിമൂണായിരിക്കണം നിങ്ങളുടേത്.