എഡിറ്റര്‍
എഡിറ്റര്‍
നന്നായി പെരുമറൂ, നല്ല ലൈംഗിക ജീവിതം ആസ്വദിക്കൂ…
എഡിറ്റര്‍
Wednesday 6th June 2012 4:28pm

സൂര്യ

മനുഷ്യന്റെ സ്വഭാവും ലൈംഗികതയും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നവരുണ്ടാവാം. ഒരു ബന്ധവുമില്ല എന്ന് പറയുന്നവരുമുണ്ടാവാം. എന്നാല്‍ കാര്യങ്ങള്‍ അങ്ങിനെയല്ല. ഇണകള്‍ തമ്മിലുള്ള പെരുമാറ്റവും സംസാരത്തിലെ മാന്യതയും പ്രവൃത്തിയിലെ ശുദ്ധിയുമെല്ലാം ലൈംഗികത സംതൃപ്തിയെ സ്വാധീനിക്കുന്നുണ്ട്.

കമിതാക്കളാണെങ്കില്‍ പലപ്പോഴും ഇരുവരം തമ്മിലുള്ള പെരുമാറ്റം മാന്യമായിരിക്കും. എന്നാല്‍ വിവാഹ ജീവിതത്തിന് ശേഷം പലപ്പോഴും അങ്ങിനെയായിരിക്കണമെന്നില്ല. വിവാഹ ജീവിതത്തിന് ശേഷം പലരും റൊമാന്‍സ് അവസാനിപ്പിച്ച പരുക്കനായി മാറുക കണ്ടുവരുന്നുണ്ട്. എന്നാല്‍ മറിച്ചുള്ളവരുമുണ്ട്. ജീവിത കാലം മുഴുവന്‍ കള്ളനോട്ടവും കള്ളച്ചിരിയുമായി റൊമാന്‍സ് സൂക്ഷിക്കുന്നവരുമുണ്ട്.

കേരളീയ സാഹചര്യത്തില്‍ വിവാഹത്തിന് ശേഷം പലപ്പോഴും പരുക്കന്‍മാരായിത്തീരുന്നത് ഭര്‍ത്താക്കന്‍മാരാണ്. ജീവിത ഭാരം തലയിലുണ്ടെന്നാണ് അതിന് കാരണമായി പുരുഷന്‍മാര്‍ പറയാറുള്ളത്. ഈ പരുക്കന്‍ സ്വഭാവം പലപ്പോഴും ഭാര്യയോട് മോശമായി പെരുമാറുന്ന സ്ഥിതിയിലേക്ക് നയിക്കാറുണ്ട്. നേരെ തിരിച്ച് ഭാര്യ ഭര്‍ത്താവിനോട് മോശമായി പെരുമാറുന്ന സംഭവങ്ങളുമുണ്ട്. രണ്ടായാലും ലൈംഗിക ജീവിതത്തെ അത് ബാധിക്കുമെന്നുറപ്പാണ്.

തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ കുറ്റപ്പെടുത്തലും വിമര്‍ശനങ്ങളുമാവാം. എന്നാല്‍ അത് അപ്പോഴത്തേക്ക് മാത്രമാകണം. പകല്‍ സമയം ഭാര്യയെ കുറ്റപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്ത് രാത്രി അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ലൈംഗികത നല്‍കുന്ന സംതൃപ്തി ആസ്വദിക്കാന്‍ ഇരുവര്‍ക്കും കഴിയില്ല. ഒറ്റപ്പെട്ട ദിവസങ്ങളിലാണ് ഇത്തരം സംഭവങ്ങളെങ്കില്‍ ലൈംഗിക ബന്ധത്തിന് മുമ്പ്  പകലത്തെ മഞ്ഞുരുക്കാന്‍ കഴിയണം. എന്നാല്‍ നിരന്തരം ഇതാവര്‍ത്തിച്ചാല്‍ അതും നടക്കാതെ വരും.

ഭാര്യയോട് മോശമായിപ്പെരുമാറിയ ശേഷം അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വ്യഗ്രത കാണിക്കുന്നവരുണ്ട്. അവള്‍ അതിന് സമ്മതിച്ചാല്‍ത്തന്നെ അത് യഥാര്‍ത്ഥ ലൈംഗിക ബന്ധമാവുന്നില്ല. സ്ത്രീയുടെ മനസ്സില്ലാതെ ശരീരം മാത്രമായി ഉപയോഗിച്ചാല്‍ ഭര്‍ത്താവിന് പോലും പൂര്‍ണ്ണമായ ലൈംഗിക സംതൃപ്തിയുണ്ടാവില്ല.

അതുകൊണ്ട് തന്നെ ജീവിതത്തിലുടനീളം റൊമാന്‍സ് സൂക്ഷിക്കുക… കിടപ്പറയില്‍ പരസ്പരം മാന്യമായി പെരുമാറുക. അപ്പോള്‍ ലൈംഗിക സംതൃപ്തിയെന്തെന്ന് നിങ്ങളറിയും…

Advertisement