എഡിറ്റര്‍
എഡിറ്റര്‍
ടിപ്പര്‍ലോറി സമരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം
എഡിറ്റര്‍
Tuesday 22nd January 2013 2:31pm

തിരുവനന്തപുരം: ടിപ്പര്‍ലോറി സമരം തുടരുമെന്ന് ഒരു വിഭാഗം ലോറി ഉടമകള്‍. സമരം അവസാനിപ്പിക്കാന്‍ ലോറി ഉടമകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ സംഘടന തീരുമാനിച്ചത്.

Ads By Google

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. സര്‍വ്വീസ് നിരോധിച്ച സമയങ്ങളില്‍ ഇളവ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാവിലെ എട്ടു മുതല്‍ പത്തുമണിവരെയാണ് ടിപ്പര്‍ ലോറി സര്‍വീസുകള്‍ക്ക് നിരോധനം. ഉത്തരവു പിന്‍വലിക്കണമെന്ന ആവശ്യം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതില്‍ പ്രതിഷേധിച്ച് തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് സമരം നടക്കുന്നത്. സമരം മൂലം കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയിലായെന്ന നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്.

Advertisement