എഡിറ്റര്‍
എഡിറ്റര്‍
ഒരു ചെറിയ പത്രത്തിന്റെ വലിയ ഇടപെടലിലൂടെ ലഭിച്ച വലിയ പുരസ്‌കാരം; പുലിസ്റ്റര്‍ പുരസ്‌കാര നിറവില്‍ ആര്‍ട്ട് കുല്ലന്‍
എഡിറ്റര്‍
Wednesday 12th April 2017 10:11pm

 

ന്യയോര്‍ക്ക്: വെറും പത്ത് പേര്‍ മാത്രം ജോലിചെയ്യുന്ന പത്രത്തിന്റെ എഡിറ്റര്‍ക്ക ലഭിച്ചത് ഈ വര്‍ഷത്തെ മികച്ച മുഖപ്രസംഗത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരം. 3300 കോപ്പികള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന അമേരിക്കയിലെ ‘സ്റ്റോം ലേക്ക് ടൈംസ്’ ദ്വൈവാരികയുടെ എഡിറ്റര്‍ ആര്‍ട്ട് കുല്ലനാണ് മികച്ച മുഖപ്രസഗത്തിനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹനായത്.


Also read  ‘ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴങ്ങി’; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


അവാര്‍ഡ് ലഭിച്ച വിവരം ടെലിവിഷനിലൂടെ അറിഞ്ഞ കുല്ലന്‍ ‘ഹോളി ഷിറ്റ്’ എന്നായിരുന്നു തന്റെ സഹോദരനോട് പറഞ്ഞത്. കാര്‍ഷിക മേഖലയിലെ വന്‍കിട കമ്പനികള്‍ നടത്തുന്ന മലിനീകരണങ്ങളെ എതിര്‍ക്കുന്ന മുഖപ്രസംഗങ്ങള്‍ തയ്യാറാക്കിയതിനാണ് സ്റ്റോം ലേക്ക് ടൈംസിന് പുലിറ്റ്‌സര്‍ നേടിക്കൊടുത്തത്.

ഇയോവയിലെ റാക്കൂണ്‍ നദി മലിനമാക്കുന്നതിനെതിരെയായിരുന്നു താനും സഹോദരന്‍ ജോണും ചേര്‍ന്ന് നടത്തുന്ന പത്രത്തിലൂടെ കുല്ലന്‍ രംഗത്തെത്തിയത്. വാര്‍ത്തയെത്തുടര്‍ന്ന് നിയമപരമായ പലപ്രശ്‌നങ്ങളും കുല്ലന് നേരിടേണ്ടി വന്നു.

നാട്ടിലെ കര്‍ഷകരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരെ കുല്ലന് ഇതിന്റെ പേരില്‍ ഭീഷണികളും നേരിടേണ്ടി വന്നിരുന്നെന്ന് മാധ്യമപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ലോങ്‌വര്‍ത്ത് സാക്ഷ്യപ്പെടുത്തുന്നു.


Dont miss യു.എ.പി.എ കരിനിയമത്തിനെതിരെ ഒരു സര്‍ഗാത്മക പ്രതിഷേധം; ഇന്റര്‍നെറ്റില്‍ വൈറലായ ആ ‘നൊസ്സ്’ കാണാം


മലിനീകരണ പ്രക്രീയ നടത്തിയവര്‍ക്കഅനുകൂലമായി അഗ്രി ബിസിനസ് അസോസിയേഷന്‍ ഓഫ് ഇയോവ നടത്തിയ നടത്തിയ സാമ്പത്തിക ഇടപെടലുകളും പത്രം മുഖപ്രസംഗത്തിലൂടെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് റാക്കൂണ്‍ നദിയെ രക്ഷിക്കാന്‍ കോടതി ഇടപെടുകയും ചെയ്തു.

കുല്ലനും ജോണിനും പുറമേ കുടുംബാഗങ്ങള്‍ തന്നെയാണ് പത്രത്തിന്റെ നടത്തിപ്പുകാരില്‍ ഭൂരിപക്ഷവും. അവാര്‍ഡ് ലഭിച്ച വിവരം ടെലിവിഷനിലൂടെ താന്‍ ലൈവായി കാണുകയായിരുന്നെന്നാണ് കുല്ലന്‍ പറയുന്നത്. ‘ഹോളി ഷിറ്റ് നമുക്കത് ലഭിച്ചു താന്‍ ജോണിനോട് പറഞ്ഞു. അവാനാണ് 1990ല്‍ പത്രം ആരംഭിക്കുന്നത് ഞാനതിനു വേണ്ട ആശയങ്ങള്‍ പകര്‍ന്നു നല്‍കുക മാത്രമായിരുന്നു.’ കുല്ലന്‍ പറഞ്ഞു.

പരിസ്ഥിതിക്കും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യമുള്ള കാര്യങ്ങളാണ് എഡിറ്റോറിയലിലൂടെ താന്‍ എഴുതിയതെന്നും കുല്ലന്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യ്തതിലൂടെ കുറേ സുഹൃത്തുക്കള്‍ തനിക്ക് നഷ്ടമായെന്നും പലരും തങ്ങളെ തിരിച്ചറിയുന്നില്ലെന്നും കുല്ലന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ലോകത്തെല്ലായിടത്തും നല്ലരീതിയിലുള്ള മാധ്യമപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും കുല്ലന്‍ പറയുന്നു.

Advertisement