ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടൈംസ്‌ക്വയര്‍റില്‍ ബോംബുസ്‌ഫോടനം നടത്താന്‍ ശ്രമിച്ചകേസില്‍ അറസ്റ്റിലായ ഫൈസല്‍ ഫഹ്‌സാദിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിലായിരുന്നു ഷഹ്‌സാദ് ടൈംസ്‌ക്വയറില്‍ സ്‌ഫോടകവസ്തുക്കള്‍ നറച്ച കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

തുടര്‍ന്ന് കോടതി ഷഹ്‌സാദിനെ അഞ്ചുമാസം ജയില്‍ശിക്ഷ വിധിച്ചിരുന്നു. അഫ്ഗാനിസ്താനിലും സൊമാലിയയിലും അമേരിക്ക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനശ്രമം നടത്താന്‍ ശ്രമിച്ചതെന്ന് ഷഹ്‌സാദ് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ വീണ്ടും സ്‌ഫോടനം നടത്തുമായിരുന്നുവെന്നും ഷഹ്‌സാദ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.