എഡിറ്റര്‍
എഡിറ്റര്‍
മഞ്ജുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ; വിവാദമായതോടെ വാര്‍ത്ത പിന്‍വലിച്ചു
എഡിറ്റര്‍
Monday 29th May 2017 1:05pm

 

കോഴിക്കോട്: മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ വിവാഹിതയാകുന്നെന്ന റിപ്പോര്‍ട്ട് നല്‍കിയ ദേശീയ മാധ്യമം വാര്‍ത്ത പിന്‍ലിച്ചു. വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചത്.


Also read ഇരുട്ടു മുറിയില്‍ നാളുകളോളം ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിട്ടു; മര്‍ദ്ദിച്ച് അവശയായപ്പോള്‍ ആശുപത്രിയില്‍ കൊണ്ട് തള്ളിയ ശേഷം മകന്‍ മുങ്ങി; ബോളിവുഡ് നടി ഗീതയുടെ ജീവത ദുരിതം


ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്ത മറ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പിന്‍വലിച്ചത്. ഇതിനകം തന്നെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Manju warrier

 

മുംബൈയിലെ ഒരു വ്യവസായിയുമായി മഞ്ജുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയ്ക്ക യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല. താരമോ താരത്തിന്റെ സുഹൃത്തുക്കളോ ഇത് സ്ഥിരീകരിച്ചിരുന്നില്ല.

ഇതിനു മുമ്പും താരത്തെയും താരത്തിന്റെ മടങ്ങിവരവിനെയും കുറിച്ച് പല വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ പരസ്യചിത്ര സംവിധായകനുമായി മഞ്ജു പ്രണയത്തിലാണെന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍. മഞ്ജുവിനെ സിനിമയിലേക്ക് തിരിച്ച് കൊണ്ടു വന്നതിന് പിന്നില്‍ ഈ സംവിധായകനാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.


Dont miss ‘ഗതികേട് ഇനി പുല്ല് തിന്നേണ്ടി വരുമോ; കശാപ്പ് നിരോധനം മൃഗശാലകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും


എന്നാല്‍ മഞ്ജുവിന്റെ നേതൃത്വത്തില്‍ പുതിയതായി രൂപീകരിച്ച വനിതാ സംഘടനയോട് വിരോധമുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് നടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.

തിരുവനന്തപുരത്ത് ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മഞ്ജുവിപ്പോള്‍.

Advertisement