കോഴിക്കോട്: കേരളത്തെ പാകിസ്ഥാനെന്നു വിളിച്ചതിന് ടൈംസ് നൗ ചാനല്‍ മാപ്പു ചോദിച്ചു. മലയാളികളുടെ പ്രതിഷേധം സര്‍വ്വമേഖലകളിലും ആഞ്ഞടിച്ചതോടൈയാണ് ചാനല്‍ മാപ്പ് പറഞ്ഞു രക്ഷപ്പെട്ടത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് ചാനല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ പാകിസ്ഥാനുമായി വിശേഷിപ്പിച്ചത്.


Don’t Miss: ‘അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കുക, അല്ലെങ്കില്‍ ഇറങ്ങിപ്പോകുക’; ബി.ജെ.പി ദേശീയ വക്താവിനെ എന്‍.ഡി.ടി.വിയുടെ ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു; മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിനന്ദന പ്രവാഹം


ഈ പ്രയോഗത്തിനെതിരെ സോഷ്യല്‍മീഡിയയിലും പുറത്തും വമ്പന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കയ്യബദ്ധം പറ്റിയതാണെന്നും വീണ്ടും വീണ്ടും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ടൈംസ് നൗ ചാനലിലൂടെ അറിയിച്ചത്.


Also Read: കേരളത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ; ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ തിളച്ച് മറിഞ്ഞ് മലയാളികളുടെ പൊങ്കാല


ഇടി മുഴങ്ങിയ പാക്കിസ്ഥാന് സമാനമായ, സംസ്ഥാനത്തില്‍ ബീഫ് വിഷയത്തില്‍ സമരം നടക്കുമ്പോള്‍ അമിത്ഷാ എത്തി എന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരുന്നു. ഇക്കാര്യം പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.