Administrator
Administrator
ടൈംപാസ്- പ്രോതിമ ബേഡി
Administrator
Thursday 10th February 2011 6:33am

ബുക്‌ന്യൂസ് / മജ്‌നി തിരുവെങ്ങൂര്‍

പുസ്തകം: ടൈംപാസ്

എഴുത്തുകാരന്‍ : പ്രോതിമ ബേഡി
വിഭാഗം: ഓര്‍മ്മകുറിപ്പുകള്‍
പേജ്: 324
വില: 200
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്. കോഴിക്കോട്

സമൂഹം ശ്രദ്ധാപൂര്‍വ്വം കെട്ടിപ്പടുത്ത ഓരോ നിയമവും ഞാന്‍ തകര്‍ത്തെറിഞ്ഞു. യാതോന്നും എനിക്ക് തടസ്സമായില്ല. തോന്നിയതെല്ലാം ഞാന്‍ ചെയ്തു. ആരെയും കൂസാതെ. എന്റെ യൗവ്വനം, എന്റെ ലൈഗികത, എന്റെ ബുദ്ധി, എല്ലാം ഞാന്‍ നിര്‍ലജ്ജം ആഘോഷിച്ചു. പലരേയും ഞാന്‍ സ്‌നേഹിച്ചു; ചിലര്‍ എന്നെയും….

അരക്ഷിതമായ ബൗദ്ധികതയുടെ ഒരു വെളിപാടുകാലത്തിന്റെ പ്രവാചകയായിരുന്നു നര്‍ത്തകിയും അഭിനേത്രിയുമായ പ്രോതിമ ബേദി. അറുപതുകളില്‍ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച ഹിപ്പിയിസത്തിന്റെ വ്യാകുലതകളില്ലാത്ത ഒരു ലോകത്തിലേക്കാണ് പ്രോതിമ വളര്‍ന്നുവന്നത്. ചരസ്സിന്റെയും ഭാംഗിന്റെയും പുക ചൂഴ്ന്ന സ്വതന്ത്ര ലൈഗികതയുടെ വന്യമായ സ്വാതന്ത്ര്യം ആ കാലഘട്ടത്തിന്റെ യുവതലമുറയെ ആവേശിപ്പിച്ചിരുന്നു. വര്‍ത്തമാന കാലത്തില്‍ അന്യമാണ് ഈ ആഘോഷ സ്വാതന്ത്ര്യം….

നാട്യവും സഞ്ചാരവും സംഗീതവും ലഹരിയുടെ ഇരുണ്ട മായികലോകവും ലോകത്തിലെ ഏല്ലാത്തിനെയും സ്വാധീനിക്കുകയും അതിന്റെ വെളിപാടുകള്‍ അവയില്‍ പ്രതിധ്വനിക്കുകയും ചെയ്തപ്പോള്‍, ഇത് ഇന്ത്യന്‍ സാംസ്‌കാരിക ബോധമണ്ഡലങ്ങളില്‍ അശാന്തിയുടെ വിത്തുകളെയായിരുന്നു വിതച്ചത്.

ജീവിതവും അതില്‍ നെയ്തു പിടിപ്പിച്ച ബന്ധങ്ങളും പ്രണയവുമെല്ലാം കേവല ബന്ധങ്ങളില്‍ മാത്രമായി വരച്ചിട്ട ഒരു കാലഘട്ടത്തിന്റെ ജീവിതമേഖലകളെ കേരളത്തിന്റെ സമൂഹത്തിന് വലിയ പരിചയമില്ലെങ്കിലും പ്രോതിമ ബേദി ന്നെ സ്ത്രീയെ കേരളത്തിന് പരിചയമുണ്ട്. അവരുടെ ജീവിതത്തെയും…

ഹിപ്പിയിസത്തിന്റെ കാറ്റുപിടിച്ച അന്തരീക്ഷത്തിലേക്ക് കടന്നുവന്ന പ്രോതിമ ഒരുപാടു മനുഷ്യജീവിതങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, ദേശാന്തരങ്ങളിലൂടെ ഒരു പട്ടം പോലെ പാറിനടന്ന അവസാനം ദൈവികത്വത്തിന്റെ നടനരൂപങ്ങളിലെയും അതിലൂടെ ആത്മീയതയുടെ നിതാന്തശാന്തതയിലേക്കും വഴുതിയിറങ്ങി. ഗിരിജ’ യായി പ്രോതിമ ഗുരിയായി ഹിമവാന്റെ/ ഗിരിയുടെ ധവള പാളികളിലെങ്ങോ മാഞ്ഞുപോയി.

ടൈപാസ് ഒതാത്മകഥയാണ്. അതേസമയം അതൊരു ജീവചരിത്രം കൂടിയാവുന്നു. അപൂര്‍ണ്ണതയുടെ അര്‍ദ്ധവിരാമം പേറിനിന്ന ആത്മകഥാക്കുറിപ്പുകളെ മകള്‍ പൂജാ ബേഡി, നിരവധി കത്തുകളിലൂടെ കുറിപ്പുകളിലൂടെ പുനഃരാവിഷ്‌കരിക്കുന്നു ഇവിടെ.

ആത്മാവില്‍ സ്വതന്ത്രയായ കലാകാരിയായ പ്രോതിമയുടെ മോഡലിങ്ങ് ജീവിതവും കബീര്‍ബേഡിയുമായുള്ള പ്രണയവും മക്കളെക്കുറിച്ചും ഏതൊരു സാധാരണ സ്ത്രീയെയും പോലെ പ്രോതിമയും മനോഹരമായിതന്നെ എഴുതുന്നു. കബീറിന്റെയും പ്രോതിമയുടേയും വിവാഹേതര ബന്ധങ്ങളും സത്യസന്ധമായിതന്നെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ഈ ആത്മകഥയില്‍

പണ്ഡിറ്റ് ജയരാജ് രജനി പട്ടേല്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പ്രോതിമയുടെ പ്രണയികളായിരുന്നു. പല ബന്ധങ്ങളും നൈമിഷികം മാത്രമാണെന്നും ചിലത് അങ്ങിനെയല്ല എന്നും പ്രോതിമ തിരിച്ചറിയുന്നുണ്ട്.

പ്രോതിമയുടെ ജീവിതം മാറിമറിയുന്നത് ഒഡീസി നൃത്തത്തോട് തോന്നിയ തീവ്രമായ ആസക്തിയോടെയാണ്. തുടരുന്ന കേളുചരണ്‍ മഹാപാത്രയുടെ ശിഷ്യയും പിന്നീട് നൃത്ത ഗ്രാമത്തിന്റെ സ്ഥാപകയുമായ പ്രോതമ മകന്‍ സിദ്ധാര്‍ത്ഥിന്റെ മരണത്തോടെ തികച്ചും ആത്മീയമായ ഒരു പാതയിലേക്ക് നീങ്ങി. ഭൂമിയില്‍ സ്വതന്ത്രയായിരുന്ന ആ ആത്മാവ് ഹിമാലയത്തിലേക്കുള്ള പാതയില്‍ നിത്യതയുടെ തീരത്തേക്ക് യാത്ര പറഞ്ഞു.

Book Name:

Protima Bedi

Author: Protima Bedi
Classification: Biography
Page: 324
Price: Rs 200
Publisher: mathrubhumi Books, kozhikode

Advertisement