ഓക്‌ലന്റ്: പാക്കിസ്താനെതിരായ ആദ്യ ട്വന്റി-20യില്‍ ന്യൂസിലാന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. പേസര്‍ ടിം സൗത്തിയുടെ ഹാട്രിക്കടക്കം അഞ്ചുവിക്കറ്റ് നേട്ടമാണ് കിവീസിന് തുണയായത്.

ആദ്യം ബാറ്റുചെയ്ത പാക്കിസ്താന്‍ 143ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത ഉമര്‍ ഗുലും വഹബ് റിയാസുമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. വെറും 18 റണ്‍സ് മാത്രം വഴങ്ങിയാണ് സൗത്തി അഞ്ചുവിക്കറ്റ് നേടിയത്. ട്വന്റി-20യില്‍ അഞ്ചുവിക്കറ്റുനേടുന്ന ആദ്യ കിവീസ് താരമാണ് സൗത്തി.

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ (54), ടെയ്‌ലര്‍ (39*) എന്നിവര്‍ കിവീസിനായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. പാക്കിസ്താനായി ഷുഹൈബ് അക്തര്‍ മൂന്നുവിക്കറ്റു വീഴ്ത്തി. സൗത്തിയാണ് മല്‍സരത്തിലെ താരം.