കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെത്താനായി അപേക്ഷ നല്‍കില്ലെന്ന് നടന്‍ തിലകന്‍. തിലകനെ അമ്മയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിന്നുള്ള ശ്രങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അമ്മയ്ക്ക്’ തട്ടിക്കളിക്കാനുള്ള ആളല്ല താനെന്നും അവരുണ്ടാക്കിയ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്നും തിലകന്‍ പറഞ്ഞു.  ‘അമ്മ’യില്‍ നിന്ന് ഉണ്ടായത് മ്ലേച്ഛമായ അനുഭമാണെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തിലകനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അപേക്ഷ നല്‍കിയാല്‍ തിലകനെ തിരിച്ചെടുക്കാമെന്നും അമ്മ എക്‌സിക്യൂട്ടീവ് യോഗം നേരത്തെ വ്യക്തമാക്കിയിരുന്നു.