എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യദിനാഘോഷം: മുംബൈ കനത്ത സുരക്ഷയില്‍
എഡിറ്റര്‍
Tuesday 14th August 2012 11:36am

മുംബൈ: മുംബൈയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി സുരക്ഷ വീണ്ടും ശക്തിപ്പെടുത്തി. സ്വാതന്ത്രദിന പരേഡിന് മുന്നോടിയായി ആക്രമണം നടത്തുമെന്ന ചില സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ വീണ്ടും ശക്തമാക്കാന്‍ ഭരണകൂടം തയ്യാറായത്.

Ads By Google

അസം കലാപത്തില്‍ പ്രതിഷേധിച്ച് നടന്ന ധര്‍ണ അക്രമാസക്തമായി രണ്ടു പേര്‍ മരിക്കുകയും അറുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെതുടര്‍ന്നാണ് മുബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം അക്രമമുണ്ടായ സി.എസ്.ടി റെയില്‍വെ സ്‌റ്റേഷന്‍, ആസാദ് മൈതാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കനത്ത പൊലീസ് കാവലിലാണ്. പ്രധാന റയില്‍വേ സ്‌റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് സുരക്ഷ ശക്തിപ്പെടുത്തിയത്.

ഇന്ത്യയില്‍ സ്‌ഫോടനം നടത്തുമെന്നും വിമാനം റാഞ്ചാന്‍ തീവ്രവാദികള്‍ ശ്രമിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നിവയുടെ പശ്ചാത്തലത്തിലും അതീവ സുരക്ഷയാണ് മുംബൈ പൊലീസ് ഏര്‍പ്പടുത്തിയിട്ടുള്ളത്.

എല്ലാപഴുതുകളും അടച്ചുകൊണ്ടുള്ള സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്നും ഇന്ത്യന്‍ ആര്‍മിയും സേനയും സുസജ്ജമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Advertisement