തലശ്ശേരി : പിണറായിയില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയില്‍. പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.

നാട്ടുകാരില്‍ ചിലരാണ് പുലിയെ കണ്ടതായി പറഞ്ഞു. പുലിയുടെ കാല്പാടും കണ്ടെത്തിയിട്ടുണ്ട്. പുലി കൊന്നതെന്നു കരുതുന്ന നായയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതോടെ നാട്ടുകാരുടെ ഭീതി കൂടിയിരിക്കുകയാണ്.

പുലിയെ പിടിക്കാന്‍ വനപാലകരും നാട്ടുകാരും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നും പുലിക്കു വേണ്ടി തിരച്ചില്‍ തുടരും. പാണ്ട്യാല മുക്ക്, ഡോക്ടര്‍ മുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് തിരച്ചില്‍ നടക്കുന്നത്.