കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ തൗസെന്റ് ഓക്‌സില്‍ നടന്ന ഷെവറോണ്‍ വേള്‍ഡ് ചാലഞ്ചിലെ തകര്‍പ്പന്‍ ജയത്തോടെ ടൈഗര്‍ വുഡ്‌സിന് റാങ്കിംഗില്‍ വന്‍നേട്ടം. 52ാം സ്ഥാനക്കാരനായ വുഡ്‌സ് ഇപ്പോള്‍ 21 സ്ഥാനത്താണ് നില്‍ക്കുന്നത്.

35 കാരനായ വുഡ് 14 മേജറുകള്‍ നേടിയിട്ടുണ്ട്. 2009ലെ ഓസ്‌ത്രേലിയന്‍ മാസ്‌റ്റേഴ്‌സിലെ വിജയത്തിനുശേഷം വുഡ്‌സ് നേടുന്ന ആദ്യ ടൂര്‍ണമെന്റ് വിജയമാണ് ഷെവറോണ്‍ വേള്‍ഡ് ചാലഞ്ചിലേത്. യു.എസിന്റേതന്നെ സാച്ച് ജോണ്‍സണെ പരാജയപ്പെടുത്തിയാണ് വുഡ്‌സ് വിജയം സ്വന്തമാക്കിയത്.

Subscribe Us:

യൂറോപ്യന്‍ ടൂര്‍ സീസണിലെ ഏറ്റവും അവസാനത്തെ മത്സരമായ ദുബൈ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം മോശമായെങ്കിലും ബ്രിട്ടന്റെ ലൂക്ക് ഡൊണാള്‍ഡിന് ലോക ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായിട്ടില്ല. തുടര്‍ച്ചയായ 27ാം ആഴ്ചയായി ഡൊണാള്‍ഡ് ഒന്നാം റാങ്കില്‍ തുടരുകയാണ്.

Malayalam News

Kerala News in English