Categories

ടൈഗര്‍ വുഡ്‌­സ് വിവാഹമോചനം നേടി

ഫ്‌­ളോറി­ഡ : ലൈംഗിക ആരോപണങ്ങള്‍ക്കിരയായ പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌­സ് കോട­തി മുഖേന വിവാഹമോച­നം നേടി. അ­ദ്ദേ­ഹ­ത്തി­ന് നി­രവധി സ്ത്രീകളുമായി ലൈംഗികബന്ധമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ഭാര്യ എലിന്‍ നോര്‍ഡെഗ്രീനുമായു­ള്ള ബ­ന്ധ­ത്തില്‍ വി­ള്ളല്‍ വീ­ണി­രുന്നു. ഉഭയകക്ഷി സമ്മതപ്ര­കാ­ര­മാണ് വിവാഹമോച­നം നേ­ടി­യത്.

ഫ്‌­ളോറിഡയി­ലെ ജില്ല ജ­ഡ്ജി മുഖേന നേടി­യ വിവാ­ഹ മോ­ച­ന­ത്തില്‍ ടൈഗര്‍ വു­ഡ്‌­സ് എ­ലിന് 100 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ന­ഷ്ട­പ­രി­ഹാ­രം നല്‍­കണം. ഇനി ഗോള്‍ഫില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ടൈഗര്‍ വുഡ്‌­സിന്റെ തീരുമാനം.

ലൈഗിക ആരോ­പ­ണ­ത്തെ തു­ടര്‍­ന്ന് ക­ഴി­ഞ്ഞ ഫെ­ബ്രു­വ­രി­യില്‍ അ­ദ്ദേഹം താന്‍ കുറ്റക്കാരനാണെന്നും തന്നോട് ക്ഷമിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ­റ­ഞ്ഞി­രുന്നു. വിവാദങ്ങളില്‍ നിന്ന് തന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഒഴിവാക്കണമെ­ന്നും അ­ന്ന് വാര്‍­ത്ത സ­മ്മേ­ള­ന­ത്തില്‍ ടൈഗര്‍ വു­ഡ്‌­സ് അപേ­ക്ഷി­ച്ചി­രുന്നു.

2004 ഒക്‌ടോബറിലായി­രു­ന്നു ഇ­വ­രുടെ വിവാ­ഹം. വു­ഡ്‌­സ ദ­മ്പ­തി­മാര്‍ക്ക് മൂന്നു വയസ്സുള്ള മകളും പത്തൊന്‍പതുമാസം പ്രായമുള്ള മകനുമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.