എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെ: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Thursday 25th October 2012 11:21am

കൊച്ചി: പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ്‌ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്.

Ads By Google

വിദ്യാര്‍ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. സംരംഭക സംഗമമായ ടൈക്കോണ്‍ കേരള  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെയാണെന്നും ടൈകോണ്‍ കേരള അതിന്റെ ആദ്യഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് ആശയം എങ്ങനെ വിജയകരമായി പ്രാവര്‍ത്തികമാക്കാമെന്ന് വിഷയത്തിലാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുക

ധനസമാഹരണം, ബിസിനസ് വിപുലീകരണം, അവസരങ്ങള്‍, ക്ലീന്‍ ഗ്രീന്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോ മെഡിക്കല്‍ വ്യവസായങ്ങള്‍, ടൂറിസം, ലൈഫ് സയന്‍സ്, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകളും പരിശീലനവും ടൈക്കോണ്‍ കേരളയിലുള്ളത്.

Advertisement